കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് വന്നിട്ടുള്ള തൊഴിൽ അവസരങ്ങൾ

കോട്ടയം ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിൽ/ഡിസ്‌പെൻസറികളിൽ ദിവസവേതനാടിസ്ഥാനത്തിൽ അറ്റൻഡർ തസ്തികകളിൽ നിയമനം നടത്തുന്നു.18 നും 40 നും ഇടയിൽ പ്രായമുള്

1. അറ്റൻഡർ ഒഴിവിലേക്ക് നിയമനം

കോട്ടയം ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിൽ/ഡിസ്‌പെൻസറികളിൽ ദിവസവേതനാടിസ്ഥാനത്തിൽ അറ്റൻഡർ തസ്തികകളിൽ നിയമനം നടത്തുന്നു.18 നും 40 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. രജിസ്‌ട്രേഡ് ഗവൺമെന്റ്/പ്രൈവറ്റ് ഹോമിയോ പ്രാക്ടീഷനിൽ നിന്ന് ലഭിച്ച മൂന്ന് വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുള്ളവർക്കാണ് അവസരം.

താത്പര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, തിരിച്ചറിയൽ കാർഡ് സഹിതം നാഗമ്പടം പാലത്തിന് സമീപമുള്ള ജില്ലാ ഹോമിയോ ആശുപത്രിയിൽ മേയ് 10 ന് രാവിലെ 11 ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണം.

2. കെമിസ്ട്രി ഒഴിവ്

 കോഴിക്കോട് ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത കെമിസ്റ്റ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. 850 രൂപ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ബി.എസ്.സി കെമിസ്ട്രിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.

പ്രായപരിധി : 2023 ജനുവരി ഒന്നിന് 18 നും 41 വയസ്സിനും ഇടയിൽ (നിയമാനുസൃത വയസ്സിളവ് ബാധകം). നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മെയ് ഇരുപതിനകം അതാത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2370179

3. നഴ്സിംഗ് അസിസ്റ്റന്റ്

ഗവ മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ഐ.സി.യുവിലേക്ക് നഴ്സിംഗ് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സമാന മേഖലയിൽ കുറഞ്ഞ് ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവരുടെ കൂടിക്കാഴ്ച മെയ് പത്ത് രാവിലെ 11 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് കാര്യാലയത്തിൽ നടക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ബ്രോങ്കോസ്‌കോപ്പി തീയേറ്ററിൽ പ്രവർത്തിപരിചയമുള്ളവർക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് : 0495 2359645.

4. ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

മണലൂർ ഗവ. ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് മെയ് 15ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മണലൂർ ഗവ. ഐടിഐയിൽ വെച്ച് ഇൻർവ്യൂ നടക്കും.

വിദ്യാഭ്യാസ യോഗ്യത എംബിഎ അല്ലെങ്കിൽ ബിബിഎ, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ സോഷ്യോളജി/സോഷ്യൽ വെൽഫെയർ / എക്ണോമിക്സ് ബിരുദം, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയത്തോടൊപ്പം ബിരുദം/ ഡിപ്ലോമയും ഡി.ജി.ഇ.റ്റി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് എംബ്ലോയബിലിറ്റി സ്കിലുകളിൽ പരിശീലനവും. അതോടൊപ്പം അപേക്ഷകർ ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷൻ സ്കിൽസ് കൂടാതെ ബേസിക് കമ്പ്യൂട്ടർ പ്ലസ് ടു / ഡിപ്ലോമ ലെവൽ എന്നിവ പഠിച്ചിരിക്കണം. ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് - 0487 2620062

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain