Kerala Jobs - Graphic Designer Vacancy in Kerala Lottery Department

Apply now for graphic design jobs at the Kerala State Lotteries Department. We welcome applications from experienced candidates with expertise in grap

കേരള ഭാഗ്യക്കുറി വകുപ്പിൽ ഗ്രാഫിക് ഡിസൈനർ ഒഴിവ്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ ഗ്രാഫിക് ഡിസൈൻ വർക്കുകൾ ചെയ്യുന്നതിന് മിനിമം പത്താം ക്ലാസും ഗ്രാഫിക് ഡിസൈൻ സോഫ്റ്റ്വെയറുകളിൽ പ്രാവീണ്യവും, സമാന മേഖലയിൽ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ഡയറക്ടർ, സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം - 695 033 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

കരാർ അടിസ്ഥാനത്തിൽ ഒരു ഒഴിവിലേക്ക് പ്രതിമാസം 20,065 രൂപ നിരക്കിൽ ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 5 വൈകിട്ട് 5 മണി.

✅️ തൃശ്ശൂർ ജില്ലയിലെ കൊരട്ടി ഗ്രാമ പഞ്ചായത്തിലെ ചിറങ്ങരയിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിൽ കെയർ ടേക്കർ ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരിൽ നിന്നാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. പ്രതിമാസ ശമ്പളം 7000 രൂപ. വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 7 വൈകിട്ട് 5 മണി വരെ. ഫോൺ 949 5692656, 04802700380

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain