കേരളത്തിലെ എല്ലാ ജില്ലകളിലുമായിട്ട് 520 ഓളം വരുന്ന മൾട്ടിപർപ്പസ് വർക്കർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. നാഷണൽ ആയുഷ് മിഷന് കീഴിലാണ് ഈ അവസരം വന്നിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 മെയ് 15 വരെ തികച്ചും സൗജന്യമായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
NAM Recruitment 2023 Notification Details
നാഷണൽ ആയുസ്സ് മിഷൻ ഒഴിവുകളിലേക്ക് 2023 ഏപ്രിൽ 28 മുതൽ മെയ് 15 വൈകുന്നേരം അഞ്ചുമണിവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കേരളത്തിലെ എല്ലാ ജില്ലകളിലുമായി 520 ഒഴിവുകളാണ് ഉള്ളത്. ഓരോ ജില്ലകളിലും വരുന്ന ഒഴിവ് ഡീറ്റെയിൽസ് താഴെ നൽകുന്നു.
- തിരുവനന്തപുരം: 44
- കൊല്ലം: 37
- പത്തനംതിട്ട: 39
- ആലപ്പുഴ: 36
- കോട്ടയം: 36
- ഇടുക്കി: 32
- എറണാകുളം: 35
- തൃശ്ശൂർ: 38
- പാലക്കാട്: 37
- മലപ്പുറം: 37
- കോഴിക്കോട്: 37
- വയനാട്: 35
- കണ്ണൂർ: 44
- കാസർഗോഡ്: 33
Salary Details
മൾട്ടിപർപ്പസ് വർക്കർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മാസം 10000 രൂപ വീതം ശമ്പളം ലഭിക്കും.
Qualification
ജനറൽ നേഴ്സിങ് ആൻഡ് മിഡ്‌വൈഫറി (GNM) അല്ലെങ്കിൽ അതിനു മുകളിൽ
Age Limit Details
പരമാവധി 40 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 2023 ഏപ്രിൽ 28 അനുസരിച്ച് കണക്കാക്കും.
Application Fees
300 രൂപയാണ് അപേക്ഷ ഫീസ്. അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ മുഖാന്തരം അപേക്ഷാ ഫീസ് അടക്കം.
How to Apply?
› യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ kcmd.in എന്ന വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ അപേക്ഷ സമർപ്പിക്കുക.
› അപേക്ഷകൾ 2023 മെയ് 15 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.
› 300 രൂപയാണ് അപേക്ഷ ഫീസ് അതുകൊണ്ടുതന്നെ മുകളിൽ നൽകിയിരിക്കുന്ന മുഴുവൻ യോഗ്യതകളും നേടിയിട്ടുള്ളവർ മാത്രം അപേക്ഷിക്കുക. അതല്ലെങ്കിൽ നിങ്ങൾ അടയ്ക്കുന്ന അപേക്ഷ ഫീസ് വെറുതെ പോകും. ഒരിക്കൽ അടച്ച അപേക്ഷ യാതൊരു കാരണവശാലും തിരികെ ലഭിക്കില്ല എന്ന് ഓർക്കുക.
› വിശദ വിവരങ്ങൾ അടങ്ങിയ നോട്ടിഫിക്കേഷൻ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് പരിശോധിക്കാം.
Links: Notification | Apply Now