പത്താം ക്ലാസ് പാസാവാത്തവർക്ക് കേരള ഹൈക്കോടതിയിൽ അവസരം. ഹൈക്കോടതി പാർട്ട് ടൈം സ്വീപ്പർ ഒഴിവുകളിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾ 2023 മെയ് 24 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ശമ്പളം, ഒഴിവുകൾ, വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
Kerala High Court Recruitment 2023 Job Details
- സ്ഥാപനം: Kerala High Court
- ജോലി തരം: Central Govt
- നിയമനം: സ്ഥിരം
- പോസ്റ്റ്: പ്രിൻസിപ്പൽ കൗൺസിലർ
- ജോലിസ്ഥലം: എറണാകുളം
- ആകെ ഒഴിവുകൾ: 04
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2023 ഏപ്രിൽ 20
- അവസാന തീയതി: 2023 മെയ് 24
Vacancy Details
കേരള ഹൈക്കോടതി പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ഏകദേശം നാലോളം വരുന്ന ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ റിക്രൂട്ട്മെന്റ് സ്പെഷ്യൽ കാറ്റഗറിയിൽ ഉൾപ്പെടുന്നതാണ്. അതായത് ശാരീരിക അംഗവൈകല്യം നേരിടുന്നവർക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്നു.
Kerala High Court Recruitment 2023 Age Limit Details
ബധിരരും കേൾവിക്കുറവും/ കാഴ്ച വൈകല്യവും അനുഭവിക്കുന്നവർക്കുള്ള പ്രായപരിധി: 1973 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
മറ്റുള്ള വൈകല്യങ്ങൾ ഉള്ളവർക്ക്: 1977 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
Kerala High Court Recruitment 2023 Educational Qualifications
എസ്എസ്എൽസി പാസാവാത്തവരും അഞ്ചാം ക്ലാസ് പാസായവരും. മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.
Kerala High Court Recruitment 2023 Salary Details
കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് വഴി പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് മാസം 13,000 രൂപ മുതൽ 21,080 രൂപ വരെ ശമ്പളം ലഭിക്കും.
Kerala High Court Recruitment 2023 Selection Procedure
എഴുത്ത്, പരീക്ഷ ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്
How to Apply Kerala High Court Recruitment 2023?
● താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക.
● 2023 മെയ് 24 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി
● കേരള ഹൈക്കോടതിയുടെ ഒഴിവുകളിലേക്ക് ആദ്യമായി അപേക്ഷിക്കുന്നവർ 'New Applicant' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യുക. മറ്റുള്ളവർ അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു കൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക.
● യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
● അപേക്ഷിക്കുന്ന സമയത്ത് സാധുവായ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നൽകുക
● എല്ലാ വിവരങ്ങളും നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക. ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് പ്രിന്റ് ഔട്ട് എടുത്തു വെക്കുക.
Links: Notification | Apply Now