Directorate of Sports & Youth Affairs Recruitment 2023
കായിക യുവജന കാര്യാലയത്തിന് കീഴിൽ കെയർടേക്കർ, വാർഡൻ, സെക്യൂരിറ്റി ഗാർഡ്, ഡ്രൈവർ, ഗാർഡിനർ തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ ജൂൺ 19 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇമെയിൽ വഴിയോ താഴെ നൽകിയിരിക്കുന്ന അഡ്രസ് വഴി പോസ്റ്റ് ഓഫീസ് വഴിയോ അപേക്ഷിക്കാം. താഴെ നൽകിയിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങൾ വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.
DSYA Recruitment 2023 Vacancy Details
- ഗ്രൗണ്ട്സ്മാൻ കം ഗാർഡ്നർ: 03
- വാർഡൻ കം ട്യൂട്ടർ: 02 (പുരുഷൻ ഒന്ന്, സ്ത്രീ ഒന്ന്)
- കെയർടേക്കർ: 4 (പുരുഷൻ രണ്ട്, സ്ത്രീ രണ്ട് ഒഴിവ് വീതം)
- ദോബി: 02
- സെക്യൂരിറ്റി ഗാർഡ് കം ഡ്രൈവർ: 01
DSYA Recruitment 2023 Age Limit
DSYA Recruitment 2023 Qualification Details
വാർഡൻ കം ട്യൂട്ടർ: ബിരുദം, ടീച്ചിം ഗ്യോഗ്യത/ ബിഎഡ്/ B.Ped, ബന്ധപ്പെട്ട ഫീൽഡിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.
കെയർടേക്കർ: മിനിമം ഒരു വർഷത്തെ പരിചയം
ദോബി: ഇൻഡസ്ട്രിയൽ വാഷിംഗ് എക്സ്ട്രാക്ടറിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.
സെക്യൂരിറ്റി ഗാർഡ് കം ഡ്രൈവർ: വിരമിച്ച സൈനികർ, സെക്യൂരിറ്റി ഗാർഡ് ആയി ഒരു വർഷത്തെ പരിചയമെങ്കിലും വേണം.
Also Read: കേരളത്തിലെ ഏഴിമല നേവൽ അക്കാദമിയിൽ അവസരം
Directorate of Sports & Youth Affairs Recruitment 2023 Salary Details
- ഗ്രൗണ്ട്സ്മാൻ കം ഗാർഡ്നർ: ദിവസം 625 രൂപ (മാസത്തിൽ പരമാവധി 18,225)
- വാർഡൻ കം ട്യൂട്ടർ: ദിവസം 1100 രൂപ (മാസത്തിൽ പരമാവധി 29,700)
- കെയർടേക്കർ: ദിവസം 625 രൂപ (മാസത്തിൽ പരമാവധി 18,225)
- ദോബി: ദിവസം 625 രൂപ (മാസത്തിൽ പരമാവധി 18,225)
- സെക്യൂരിറ്റി ഗാർഡ് കം ഡ്രൈവർ: ദിവസം 755 രൂപ (മാസത്തിൽ പരമാവധി 20,385)
How to Apply Directorate of Sports & Youth Affairs Recruitment 2023?
- അപേക്ഷ സമർപ്പിക്കാനായി ആദ്യം താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക. മാർഗ്ഗ നിർദ്ദേശങ്ങൾ വായിച്ചു നോക്കുക.
- ശേഷം നോട്ടിഫിക്കേഷൻ താഴെ നൽകിയിരിക്കുന്ന ആപ്ലിക്കേഷൻ ഫോം പ്രിന്റ് എടുത്ത് പൂരിപ്പിക്കുക.
- ശേഷം അപേക്ഷയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം ഇമെയിൽ വഴിയും തപാൽ വഴിയും നിങ്ങൾക്ക് അപേക്ഷിക്കാം.
- ഇമെയിൽ വഴി അപേക്ഷിക്കുന്നവർ dsyagok@gmail.com എന്ന വിലാസത്തിൽ അയക്കുക.
- പോസ്റ്റ് ഓഫീസ് വഴി അപേക്ഷിക്കുന്നവർ Directorate of Sports & Youth Affairs, Jimmy George Indoor Stadium, Vellayambalam, Thiruvananthapuram എന്ന വിലാസത്തിൽ അയക്കുക.