Intelligence Bureau (IB) JIO Recruitment 2023 ലേക്ക് ഓൺലൈൻ ആയിട്ട് ഇപ്പോൾ അപേക്ഷിക്കാം. IB 797 ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താഴെ നൽകിയിരിക്കുന്ന യോഗ്യതകൾ നേടിയവർക്ക് 2023 ജൂൺ 23 വരെ ഓൺലൈനായി അപേക്ഷ നൽകാം.
Central Govt Jobs തിരയുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഡയറക്ട് റിക്രൂട്ട്മെന്റ് വഴിയാണ് ഇതിലേക്കുള്ള തിരഞ്ഞെടുപ്പ്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ താഴെ നൽകുന്നു.
IB Recruitment 2023 Vacancy Details
Intelligence Bureau (IB) പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് 797 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂനിയർ ഇന്റലിജൻസ് ഓഫീസർ, ഗ്രേഡ്-II/ ടെക്നിക്കൽ പോസ്റ്റുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.
IB Recruitment 2023 Age Limit Details
Intelligence Bureau (IB) JIO Recruitment 2023 ലേക്ക് 18 വയസ്സ് മുതൽ 27 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം.
SC/ST വിഭാഗങ്ങൾക്ക് 5 വയസ്സിന്റെയും, OBC വിഭാഗങ്ങൾക്ക് മൂന്ന് വയസ്സിന്റെയും ഇളവ് ലഭിക്കും. കൂടാതെ കേന്ദ്രസർക്കാർ നിഷ്കർഷിച്ചിട്ടുള്ള മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
IB JIO Recruitment 2023 Educational Qualifications
1. ഇലക്‌ട്രോണിക്‌സ് അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ് & ടെലി കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ് & ·കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്‌നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ എന്നീ മേഖലകളിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ.
അഥവാ
2. ഗവൺമെന്റ് അംഗീകൃത സർവ്വകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇലക്ട്രോണിക്സ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഫിസിക്സ് അല്ലെങ്കിൽ മാത്തമാറ്റിക്സ് എന്നിവയിൽ സയൻസിൽ ബിരുദം.
അഥവാ
സർക്കാർ അംഗീകൃത സർവ്വകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഇൽ. ബാച്ചിലേഴ്സ് ബിരുദം.
Intelligence bureau recruitment 2023 Salary Details
IB JIO Recruitment വഴി തിരഞ്ഞെടുക്കപ്പെട്ടാൽ 25500 രൂപ മുതൽ 81,100 വരെ മാസം ശമ്പളം. ശമ്പളത്തിന് പുറമേ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ അലവൻസുകളും ലഭിക്കുന്നതാണ്.
കൂടാതെ മറ്റ് സർക്കാർ സർവീസുകളിൽ നിന്ന് വ്യത്യസ്തമായി അടിസ്ഥാന ശമ്പളത്തിന്റെ 20% പ്രത്യേക സുരക്ഷാ അലവൻസായി ലഭിക്കും.
IB Recruitment 2023 Application Fees
● 450 രൂപയാണ് അപേക്ഷ ഫീസ്
● ജനറൽ/EWS/OBC (പുരുഷൻ) വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷ ഫീസ്.
● ഓൺലൈനായി അപേക്ഷിക്കുന്ന സമയത്ത് ഇന്റലിജൻസ് ബ്യൂറോയുടെ പെയ്മെന്റ് ഗേറ്റ് വേ വഴി അപേക്ഷ ഫീസ് അടക്കാം.
IB Recruitment 2023 Kerala Examination Centers
- എറണാകുളം
- കണ്ണൂർ
- കൊല്ലം
- കോട്ടയം
- കോഴിക്കോട്
- തിരുവനന്തപുരം
- തൃശ്ശൂർ
How to Apply IB Recruitment 2023?
IB Recruitment 2023 ജൂൺ 23 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ നൽകാൻ താല്പര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടനെ അപേക്ഷിക്കുക. അവസാന തീയതികളിലേക്ക് മാറ്റിവച്ചാൽ സൈറ്റ് ഹാങ്ങായി നിങ്ങളുടെ അവസരം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
◉ അപേക്ഷിക്കാനായി താഴെ നൽകിയിരിക്കുന്ന Apply Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
◉ ശേഷം നിങ്ങളോട് അപേക്ഷാ ഫീസ് അടക്കാനായി ആവശ്യപ്പെടും. ആവശ്യമെങ്കിൽ അത് അടക്കുക.
◉ അതിനുശേഷം അടുത്ത വിൻഡോയിലേക്ക് പോകുക. ശേഷം തുറന്നുവരുന്ന അപേക്ഷാഫോറം പൂരിപ്പിക്കുക.
◉ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക.
◉ ഏറ്റവും അവസാനം സബ്മിറ്റ് ചെയ്യുക. സബ്മിറ്റ് ചെയ്ത അപേക്ഷയുടെ ഒരു പകർപ്പ് PDF എടുത്ത് സൂക്ഷിക്കുക.