Kerala Govt Jobs Without Exams
കോട്ടയം ജില്ലയിലെ ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2023-24 തീറ്റപ്പുൽ കൃഷി നടപ്പാക്കുന്നതിന് വേണ്ടി മാഞ്ഞൂർ ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ കരാറടിസ്ഥാനത്തിൽ ഡയറി പ്രൊമോട്ടർ ഒഴിവിലേക്ക് നിയമനം നടത്തുന്നു.
യോഗ്യത: പതിനെട്ടിനും അൻപതിനും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം: താത്പര്യമുള്ളവർ അപേക്ഷ തിരിച്ചറിയൽ കാർഡ്, എസ്.എസ്.എൽ.സി ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം ജൂൺ 19ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷകർക്കുള്ള ഇന്റർവ്യൂ കോട്ടയം ഈരയിൽകടവിലുള്ള ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ ജൂൺ 30ന് രാവിലെ 11.30 ന് നടക്കും. വിശദവിവരത്തിന് ഫോൺ: 04829 243878.
വയനാട് ജില്ലയിൽ നിന്നുള്ളവർക്ക് അവസരം
ആരോഗ്യ വകുപ്പിന് കീഴില്‍ വയനാട് ജില്ലയിലെ നഗര പ്രദേശങ്ങളില്‍ കൊതുക്ജന്യ രോഗങ്ങളുടെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ കണ്ടിജന്‍സി ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ജൂണ്‍ 21 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ എന്നിവയുമായി എത്തണം. ഫോണ്‍- 04935 240390.
ട്രേഡ്സ്മാൻ സിവിൽ ഒഴിവ്
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ ട്രേഡ്‌സ്മാന്‍ (സിവില്‍) തസ്തികയില്‍ രണ്ട് താത്കാലിക ഒഴിവുകളുണ്ട്. റ്റി.എച്ച്.എസ്.എല്‍.സി/ ഐ.റ്റി.ഐ/ വി.എച്ച്.എസ്.സിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ക്ക് ജൂണ്‍ 27ന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ (www.cpt.ac.in) ലഭ്യമാണ്. ഫോണ്‍: 04712360391.