ചണ്ഡീഗഡ് പോലീസിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യൂണിഫോം ജോലികൾ തിരയുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കേരളം ഉൾപ്പെടെ ഇന്ത്യയിലെ ഏത് സംസ്ഥാനത്തിൽ ഉള്ളവർക്കും അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ നൽകാം.
About Chandigarh Police Constable Recruitment 2023
ചണ്ഡീഗഡ് പോലീസിലേക്ക് താൽക്കാലിക അടിസ്ഥാനത്തിലാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. നിയമനം ഒരിക്കലും സ്ഥിര ജോലി വാഗ്ദാനം ചെയ്യുന്നില്ല. താല്പര്യമുള്ളവർക്ക് ജൂൺ 17 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി. സ്റ്റേറ്റ് ഗവൺമെന്റ് റിക്രൂട്ട്മെന്റ് ആണ് ഇത്.
Vacancy Details
ചണ്ഡിഗഡ് പോലീസ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് 700 ഒഴിവുകളാണ് ഉള്ളത്. പുരുഷന്മാർ പോലെ തന്നെ സ്ത്രീകൾക്കും പോലീസിലേക്ക് അവസരമുണ്ട്.
പുരുഷന്മാർക്ക് 393 ഒഴിവുകളും, വനിതകൾക്ക് 223 ഒഴിവുകളും, ESM കാറ്റഗറിക്കാർക്ക് 84 ഒഴിവുകളുമാണ് ഉള്ളത്.
Age Limit Details
- 18 വയസ്സ് മുതൽ 25 വയസ്സ് വരെയാണ് ജനറൽ വിഭാഗക്കാർക്കുള്ള പ്രായപരിധി
- 18 മുതൽ 28 വയസ്സ് വരെയാണ് ഒബിസി കാറ്റഗറിക്കാർക്കുള്ള പ്രായപരിധി
- 18 - 45 വരെയാണ് SC ക്കാർക്കുള്ള പ്രായപരിധി
Qualification
• പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം
(വിരമിച്ച സൈനികർക്ക് പ്ലസ് ടു അല്ലെങ്കിൽ ഡിഫൻസ് സർവീസ് നൽകുന്ന സർട്ടിഫിക്കറ്റ്)
• അപേക്ഷകർക്ക് ഇരുചക്ര വാഹനം, നാല് ചക്ര വാഹന ഡ്രൈവിംഗ് ലൈസൻസുകൾ ഉണ്ടാവേണ്ടതാണ്.
• കൂടാതെ അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടാവേണ്ടതാണ്.
Selection Procedure
Physical Measurement Test (PMT)
• ഉയരം പുരുഷന്മാർക്ക് 170 സെന്റീമീറ്റർ വനിതകൾക്ക് 157.5 സെന്റീമീറ്റർ
• നെഞ്ചളവ് 84-88 സെന്റീമീറ്റർ
Endurance Test Details
ചണ്ഡീഗഡ് പോലീസ് കോൺസ്റ്റബിൾ ഫിസിക്കലുമായി ബന്ധപ്പെട്ട വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന പിഡിഎഫിൽ ലഭ്യമാണ്.
Application Fees
- ജനറൽ 1000 രൂപ
- SC/ EWS 800 രൂപ
- ESM കാറ്റഗറി കാർക്ക് അപേക്ഷ ഫീസ് ഇല്ല
Selection Procedure
OMR പരീക്ഷയാണ് ആദ്യഘട്ടം: 100 മാർക്കിന്റെ പരീക്ഷയിൽ ഓരോ തെറ്റുത്തരത്തിനും 0.25 മാർക്ക് വീതം കുറയും. ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി ഭാഷയിൽ ചോദ്യപേപ്പർ ലഭ്യമാകും.
തിരഞ്ഞെടുപ്പ് ഘട്ടത്തിൽ എൻസിസി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അതിന്റേതായ ആനുകൂല്യം ലഭിക്കും. OMR പരീക്ഷയുടെ കട്ട് ഓഫ് താഴെപ്പറയും പ്രകാരമാണ്.
- ജനറൽ 40%
- SC 35%
- OBC 35%
- എക്സ് സർവീസ് മാൻ 30%
How to Apply
ചണ്ഡീഗഡ് പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ താഴെ നൽകുന്നു. ജൂൺ 17 വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാനുള്ള സമയപരിധിയുണ്ട്.
- ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കേണ്ട അവസാന തീയതി വരെ കാത്തിരിക്കാതെ മുൻകൂട്ടി ഓൺലൈനായി അപേക്ഷിക്കുക.
- നിങ്ങൾ ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കാൻ തുടങ്ങുന്നതിനുമുമ്പ് നിർദ്ദേശങ്ങളും നടപടിക്രമങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുകയും വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാൻ അപേക്ഷാ ഫോമിൽ പൂരിപ്പിച്ച എല്ലാ വിശദാംശങ്ങളും പരിശോധിക്കുകയും ചെയ്യുക.
- ഓൺലൈൻ അപേക്ഷാ ഫോറം പൂരിപ്പിക്കുമ്പോൾ സ്ഥാനാർത്ഥി എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കണം. ഓൺലൈൻ അപേക്ഷയുടെ രജിസ്ട്രേഷന് ശേഷം, അപേക്ഷാ നമ്പറും പാസ്‌വേഡും ജനറേറ്റ് ചെയ്ത് ഇമെയിൽ വഴി അയയ്ക്കും. ഈ ആപ്ലിക്കേഷൻ നമ്പർ പ്രദർശിപ്പിക്കുന്ന സ്ക്രീനിൽ നിന്ന് പ്രിന്റ് ഔട്ട് എടുക്കുക. നിങ്ങളുടെ അപേക്ഷാ നിലയുടെ ഭാവി റഫറൻസിനായി പാസ്‌വേഡും
- റിക്രൂട്ട്‌മെന്റ് പോർട്ടൽ (ബാധകമെങ്കിൽ) വഴി ഫീസ് അടച്ചതിന് ശേഷം മാത്രമേ അപേക്ഷാ ഫോമിന്റെ അന്തിമ സമർപ്പണം നടക്കൂ.
- അപേക്ഷാ ഫോമിലെ ഏതെങ്കിലും പ്രത്യേക ഫീൽഡ് മാറ്റുന്നതിനുള്ള അഭ്യർത്ഥന, അപേക്ഷയുടെ അന്തിമ സമർപ്പണത്തിന് ശേഷം വകുപ്പ് സ്വീകരിക്കില്ല.
- സെലക്ഷൻ പ്രക്രിയയിൽ പങ്കെടുക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികളെ മാത്രമേ വിളിക്കൂ. അതിനാൽ, ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകർക്ക് എല്ലാ നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം പരിശോധിക്കാവുന്നതാണ്.
- റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ ഓരോ ഘട്ടത്തിലും നിശ്ചിത ഫോർമാറ്റിലുള്ള അഡ്മിറ്റ് കാർഡിന്റെ ഹാർഡ് കോപ്പി, അതിൽ സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിച്ചതും ഒറിജിനലിൽ ഐഡി പ്രൂഫിന്റെ ഫിസിക്കൽ കോപ്പിയും ആവശ്യമാണ്.
- അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാകുമ്പോൾ ഉദ്യോഗാർത്ഥികളെ ഇമെയിൽ വഴിയും SMS വഴിയും അറിയിക്കും.
- റിക്രൂട്ട്മെന്റിന്റെ ഓരോ ഘട്ടങ്ങളും അറിയുന്നതിന് https://chandigarhpolice.gov.in വെബ്സൈറ്റ് സന്ദർശിച്ചു കൊണ്ടിരിക്കുക.