ആശാവർക്കർ നിയമനം: 45 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം

പത്തനംതിട്ട ജില്ലയിലെ ആശവർക്കർ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പത്താം ക്ലാസും 45 വയസ്സ് വരെ പ്രായമുള്ളവർക്കുമാണ് അവസരം
Aasha Worker, Aasha Worker Job Vacancy,

പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡിലേക്ക് ആശാ പ്രവര്‍ത്തകയെ തിരഞ്ഞെടുന്നതിന് അപേക്ഷ ക്ഷണിച്ചു. പത്താം വാര്‍ഡില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് മുന്‍ഗണന.

അപേക്ഷക വിവാഹിതയും 25 വയസിനും 45 വയസിന് ഇടയില്‍ പ്രായമുള്ളവരും പത്താം ക്ലാസ് പാസായവരും ആയിരിക്കണം. താല്പര്യമുള്ളവര്‍ മതിയായ രേഖകള്‍ മല്ലപ്പുഴശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. ഇന്ന് (26) ഉച്ച കഴിഞ്ഞ് മൂന്ന് വരെ.

കേരള സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് വഴി വന്ന അറിയിപ്പാണ് ഇത്

സർക്കാർ പോളിടെക്നിക് കോളേജിൽ അവസരം

അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ലക്ചറര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിംഗ് തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് നാളെ (27) രാവിലെ 10.30 ന് ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 27 രാവിലെ 10.30 ന് അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ഹാജരാകണം. അതാത് വിഷയങ്ങളിലെ ഒന്നാം ക്ലാസ്, ബാച്ചിലര്‍ ഡിഗ്രിയാണ് ലക്ചറര്‍ തസ്തികയിലേക്കുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. എം.ടെക്. അധ്യാപന പരിചയം എന്നിവ ഉള്ളവര്‍ക്ക് വെയിറ്റേജ് ഉണ്ടായിരിക്കും. എ.ഐ.സി.ടി.ഇ പ്രകാരമുള്ള യോഗ്യതകള്‍ ഉണ്ടായിരിക്കണം. ഫോണ്‍: 04734 231776.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain