കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഐടിഡിപി ഓഫീസിലും വൈക്കം മേലുകാവ് പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും പ്രവർത്തിക്കുന്ന സഹായി സെന്ററിലേക്ക് പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും ഇൻഫർമേഷൻ ടെക്നോളജി (IT) അസിസ്റ്റന്റിനെ നിയമിക്കുന്നു.
യോഗ്യത: പ്ലസ്ടുവും ഡിസിഎയും, ഡിറ്റിപിയും കമ്പ്യൂട്ടറിൽ ഐടിഐ അല്ലെങ്കിൽ പോളിടെക്നിക്കും ആണ് യോഗ്യത. പ്രദേശവാസികൾക്ക് മാത്രമാണ് അവസരമുള്ളത്. പ്രായം 21 വയസ്സിനും 35 വയസ്സിനും മധ്യേ.
ഇന്റർവ്യൂ വിവരങ്ങൾ
താല്പര്യമുള്ളവർ 2023 ഓഗസ്റ്റ് ഒന്നിന് രാവിലെ 11 മണിക്ക് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ ഐടിഡി പ്രോജക്ട് ഓഫീസിൽ വെച്ചാണ് ഇന്റർവ്യൂ നടക്കുന്നത്. ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 04828 202751
ഡ്രൈവർ കം ക്ലീനർ വേക്കൻസി
പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർ കം ക്ലീനർമാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം ജൂലൈ 31ന് രാവിലെ 10ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2507763, 2506153