Kerala Tourism Recruitments
Kerala Tourism Recruitment 2023: കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് സ്ഥിര നിയമനത്തിനായി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാർത്ഥികൾ പരമാവധി അപേക്ഷ സമർപ്പിക്കാൻ ശ്രമിക്കുക.
താല്പര്യമുള്ളവർക്ക് ഓഗസ്റ്റ് 16 വരെ ഓൺലൈനായി അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾക്ക് മൊബൈൽ വഴിയും അപേക്ഷിക്കാനുള്ള സൗകര്യം ഉണ്ട്. ഈ അവസരം ഉപകാരപ്പെടും എന്ന് തോന്നിയാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്തു നൽകുക.
Vacancy Details for Kerala Tourism Recruitment 2023?
Department of Tourism പ്രസിദ്ധീകരിച്ച വിജ്ഞാപനം അനുസരിച്ച് ഏകദേശം 28 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകളുടെ എണ്ണത്തിൽ ഇനിയും വർദ്ധനവ് പ്രതീക്ഷിക്കാം.
- Chauffeur Gr II: 08
- ഹോസ്പിറ്റലിറ്റി അസിസ്റ്റന്റ്: 08
- കുക്ക്: 07
Age Limit Details Kerala Tourism Recruitment 2023
18നും 36 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾ 1987 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
മറ്റ് പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി അല്ലെങ്കിൽ പട്ടിക വിഭാഗത്തിൽ ഉള്ളവർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
Educational Qualification Kerala Tourism Recruitment 2023
Chauffeur Gr II
- എസ്.എസ്.എൽ.സി.യിൽ വിജയിക്കുക. അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- കുറഞ്ഞത് മൂന്ന് വർഷമെങ്കിലും നിലവിലുള്ള മോട്ടോർ ഡ്രൈവിംഗ് ലൈസൻസും (ലൈറ്റ് ഡ്യൂട്ടി വാഹനങ്ങൾ) ഡ്രൈവർ ബാഡ്ജും ഉണ്ടായിരിക്കണം.
- ലൈറ്റ് ഡ്യൂട്ടി വാഹനങ്ങൾ ഓടിക്കുന്നതിലുള്ള പ്രാവീണ്യം പ്രായോഗിക പരീക്ഷയിലൂടെ തെളിയിക്കണം
- എസ്.എസ്.എൽ.സി.യിൽ വിജയിക്കുക. അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫുഡ് ആൻഡ് ബിവറേജ് സർവീസിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതിന് തത്തുല്യമായി സർക്കാർ അംഗീകരിച്ച മറ്റേതെങ്കിലും യോഗ്യത.
- എസ്എസ്എൽസി പരീക്ഷയിൽ വിജയിക്കുക അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫുഡ് പ്രൊഡക്ഷനിൽ K.G.C.E അല്ലെങ്കിൽ അതിന് തത്തുല്യമായി സർക്കാർ അംഗീകരിച്ച മറ്റേതെങ്കിലും യോഗ്യത.
Salary Details Kerala Tourism Recruitment 2023
കേരള ടൂറിസം വകുപ്പ് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.
- Chauffeur Gr II: 26,500-60,700/-
- ഹോസ്പിറ്റലിറ്റി അസിസ്റ്റന്റ്: 24400-55200/-
- കുക്ക്: 24400-55200/-
Kerala Tourism Recruitment 2023 Selection Procedure
ഒഎംആർ പരീക്ഷ
സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
ഇന്റർവ്യൂ
How to Apply Kerala Tourism Recruitment 2023?
⭗ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
⭗ പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
⭗ അതിനായി 'നോട്ടിഫിക്കേഷൻ' എന്ന് ക്ലിക്ക് ചെയ്ത് '131/2023 അല്ലെങ്കിൽ 132/2023 അല്ലെങ്കിൽ 133/2023' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
⭗ 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
⭗ അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
⭗ അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
⭗ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.
Notifications