KVASU Recruitment 2023 - ഇന്റർവ്യൂ മാത്രം | പ്ലസ് ടു ഉള്ളവർക്ക് അവസരം

Kerala Veterinary and Animal Sciences University. Find information about recruitment notifications, application procedures, and eligibility criteria.
KVASU Recruitment 2023

കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിലെ ലാബ് ടെക്നീഷ്യൻ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. ഒരു വർഷത്തേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.

 ജൂലൈ 15ന് രാവിലെ 10 മണി മുതലാണ് ഇന്റർവ്യൂ നടക്കുന്നത്. ഉദ്യോഗാർത്ഥികൾ 9 മണിക്ക് എത്തി റിപ്പോർട്ട് ചെയ്യണം. ഇന്റർവ്യൂവിന് വരുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, ജാതി തുടങ്ങിയ തിരിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും കൈവശം കരുതേണ്ടതാണ്.  മറ്റു കാര്യങ്ങൾ താഴെ പട്ടികയിൽ നൽകുന്നു.

 പുതിയ തൊഴിൽ നോട്ടിഫിക്കേഷൻ: SSC MTS & Havaldar Recruitment 2023 - ഇപ്പോൾ അപേക്ഷിക്കുക: ലാസ്റ്റ് ഡേറ്റ് ജൂലൈ 21


ബോർഡ് കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി
തസ്തികയുടെ പേര് ലാബ് ടെക്നീഷ്യൻ
ഒഴിവുകളുടെ എണ്ണം 01
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു, KVASU വാഗ്ദാനം ചെയ്യുന്ന ലബോറട്ടറി ടെക്നിക്കുകളിൽ ഡിപ്ലോമ
പ്രവർത്തി പരിചയം കമ്പ്യൂട്ടർ പരിജ്ഞാനം, KVASU വാഗ്ദാനം ചെയ്യുന്ന വെറ്റിനറി നഴ്സിംഗ്, ഫാർമസി ആൻഡ് ലബോറട്ടറി ടെക്നിക്സിൽ 6 മാസത്തെ പരിചയം
ശമ്പളം പ്രതിമാസം 22,290
തിരഞ്ഞെടുപ്പ് രീതി ഇന്റർവ്യൂ
ജോലിസ്ഥലം മണ്ണുത്തി
പ്രായപരിധി 36 വയസ്സ് വരെ
അപേക്ഷ ഫീസ് ഇല്ല
അപേക്ഷിക്കേണ്ട രീതി ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരുക
അപേക്ഷിക്കേണ്ട വിലാസം University veterinary hospital & TVCC, Mannuthy - 680651
ഇന്റർവ്യൂ തീയതി 2023 ജൂലൈ 15

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain