കേരള പബ്ലിക് സർവീസ് കമ്മീഷൻ ഹോമിയോപ്പതി ഡിപ്പാർട്ട്മെന്റിലെ ലബോറട്ടറി അറ്റൻഡർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കേരള ഗവൺമെന്റ് സ്ഥിരം ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യതയുള്ളവർക്ക് സെപ്റ്റംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
Vacancy Details for Kerala PSC Laboratory Attender Recruitment 2023
ഇടുക്കി ജില്ലയിലാണ് ഒഴിവ് വരുന്നത്. ഹോമിയോപ്പതി ഡിപ്പാർട്ട്മെന്റിലെ ലബോറട്ടറി അറ്റൻഡർ പോസ്റ്റിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്.
Age Limit Details Kerala PSC Laboratory Attender Recruitment 2023
18നും 36 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾ 1987 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നോക്ക വിഭാഗത്തിൽ പെടുന്നവർക്ക് പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.
Educational Qualification Kerala PSC Laboratory Attender Recruitment 2023
വൊക്കേഷണർ ഹയർസെക്കൻഡറി മെഡിക്കൽ ലാബ് ടെക്നോളജി കോഴ്സ്അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
Salary Details Kerala PSC Laboratory Attender Recruitment 2023
കേരള പിഎസ്സി റിക്രൂട്ട്മെന്റ് വഴി ലബോറട്ടറി അറ്റൻഡർ പോസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ 23,700 മുതൽ 52,600 രൂപവരെയാണ് ശമ്പളം. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
Kerala PSC Laboratory Attender Recruitment 2023 Selection Procedure
1. OMR പരീക്ഷ
2. ഷോർട്ട് ലിസ്റ്റിംഗ്
3. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
4. വ്യക്തിഗത ഇന്റർവ്യൂ
How to Apply Kerala PSC Laboratory Attender Recruitment 2023?
⭗ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
⭗ പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
⭗ അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '200/2023' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
⭗ 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
⭗ അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
⭗ അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
⭗ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.