UIIC Recruitment 2023: Apply Online for Latest Vacancies

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (UIIC) അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈൻ ആയിട്ടാണ് അപേക്ഷകൾ സ്വീകരിക്കുന്ന
UIIC Recruitment 2023

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (UIIC) അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈൻ ആയിട്ടാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഓൺലൈൻ പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയും മൊത്തത്തിലുള്ള പ്രകടനത്തിൻ്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. കേന്ദ്രസർക്കാർ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

 Vacancy

UIIC അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്ക് 100 വേക്കൻസി ആണ് ഉള്ളത്.

Age limit

അപേക്ഷകന്റെ പ്രായം 21നും 30 നും ഇടയിൽ ആയിരിക്കണം.

Qualification and experience

നിയമ വിദഗ്ധർ 

• അംഗീകൃതസർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തരം ബിരുദം അല്ലെങ്കിൽ കേന്ദ്രസർക്കാർ അംഗീകരിച്ച തത്തുല്യ വിജയം.
• പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനായി 3 വർഷത്തെ പ്രവർത്തിപരിചയം (SC/ST 2 വർഷവും)

അക്കൗണ്ട്സ് ഫിനാൻസ് സ്പെഷ്യലിസ്റ്റുകൾ

• B.Com അംഗീകൃത സർവകലാശാലയിൽ നിന്ന് 60 % മാർക്കോടെ പാസ്സ് ആയിരിക്കണം (SC/ST 55% )

കമ്പനി സെക്രട്ടറിമാർ

• ജനറൽ OBC ഉദ്യോഗാർത്ഥികൾക്ക് 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം (SC/ST 55%).
• ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യയുടെ ഫൈനൽ എക്സാം പാസ് ആയിരിക്കണം

ആക്ച്വറികൾ

• ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് 60% മാർക്കോടെ (SC/ST 55%) സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ്/ആക്ച്വറിയിൽ സയൻസ് അല്ലെങ്കിൽ മറ്റേതെങ്കിലും ക്വാണ്ടിറ്റേറ്റീവ് വിഷയത്തിൽ വരുത്താനന്തര ബിരുദം.

ഡോക്ടർമാർ

•അംഗീകൃത സർവ്വകലാശാലയിൽ നിന്ന് 60 % മാർക്കോടെ MBBS/BAMS/BHMS (SC/ST 55% ) പാസ്സ് ആയിരിക്കണം.
• അപേക്ഷകർ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിരിക്കണം.
• 31 -03 - 2023 നോ അതിനുമുമ്പ് MBBS ബിരുദത്തിന് കീഴിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കിരിക്കണം.

എൻജിനീയർമാർ

• ബി. ടെക് /ബന്ധപ്പെട്ട വിഷയങ്ങളിൽ അംഗീകൃത വിഷയങ്ങളിൽ 60% മാർക്കോടെ (SC/ST 55%) പാസായിരിക്കണം.

അഗ്രികൾച്ചർ സ്പെഷ്യലിസ്റ്റുകൾ

• അംഗീകൃത സർവകലാശാലയിൽ നിന്ന് 60% മാർക്കോടെ (SC/ST 55% ) ആഗ്രികൾച്ചർ ഡിസി പ്ലിനിൽ ബിരുദം.
• അംഗീകൃതസർവകലാശാലയിൽ നിന്ന് കാർഷിക വിഷയത്തിൽ ബിരുദാനന്തര ബിരുദം.

Salary

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,925 മുതൽ 96,765 വരെ മാസം ശമ്പളമായി ലഭിക്കും.

How to Apply

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന് അപേക്ഷാ ഫീസ് ആവശ്യമാണെങ്കിൽ, അറിയിപ്പു മോഡ് അനുസരിച്ച് പണം അടയ്ക്കുക. അപേക്ഷ സമർപ്പിക്കുന്നതിനും ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനും താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക. ഓൺലൈൻ ആയി അപേക്ഷാ സമർപ്പിക്കേണ്ട അവസാന തീയതി 14 സെപ്റ്റംബർ 2023.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs