ആശാവർക്കർ ജോലി: കൂടാതെ വിവിധ യോഗ്യതയുള്ളവർക്ക് നേടാവുന്ന ജോലികളും

Discover Rewarding Asha Worker Job Opportunities - Join a Fulfilling Career Today! Explore Roles, Responsibilities, and How to Apply. Your Path to Mak

ആശാവർക്കർ ജോലി നേടാം


കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിരിക്കുന്ന വിവിധ ജോലി ഒഴിവുകൾ ആണ് താഴെ നൽകിയിരിക്കുന്നത്. ആശാവർക്കർ ഉൾപ്പെടെയുള്ള ജോലി ഒഴിവുകൾ ഇപ്പോൾ ലഭ്യമാണ്.

മാനന്തവാടി നഗരസഭ നാലാം ഡിവിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആശവര്‍ക്കര്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച സെപ്റ്റംബര്‍ 14 ഉച്ചയ്ക്ക് 2.30ന് കുറുക്കന്‍മൂല പി.എച്ച്.സിയില്‍ നടക്കും. 25 നും 45നും മദ്ധ്യേ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള യുവതികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാക്കണം ഫോണ്‍: 04935294949

സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ്

പനമരം ബ്ലോക്ക് പഞ്ചായത്തില്‍ സ്പീച്ച് തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ആര്‍.സി.ഐ രജിസ്‌ട്രേഷനോട് കൂടിയ ബി.എസ് .എല്‍ .പി യോഗ്യയതയുള്ളവര്‍ സെപ്തംബര്‍ 23 നകം പനമരം ഐസിഡിഎസില്‍ അപേക്ഷ നല്‍കണം. പനമരം പഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04935 220282, 9446253635.

ആരോഗ്യമിത്ര നിയമനം

ഗവ. മെഡി കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് (KASP) കീഴിൽ ആരോഗ്യമിത്ര തസ്തികയിലേക്ക് നിയമനം നടത്തുന്നു. 720 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യത: ജി എൻ എം/ മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ കാർഡിയോ വാസ്‌കുലാർ ടെക്നോളജിസ്റ്റ്/ അനസ്തറ്റിസ്റ്റ് ടെക്‌നിഷ്യൻ / റെസ്പിറേറ്ററി ടെക്‌നിഷ്യൻ/ ഡി സി എ കൂടാതെ കാസ്പ് കൗണ്ടറിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും. താല്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള 46 വയസ്സിനു താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 14ന് ഉച്ചക്ക് 1.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04952 350475 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs