Fire and Rescue Driver Recruitment 2023: Apply Online for Latest Vacancies

Kerala Fire and Rescue Services Department applications are invited for Fire and Rescue officer driver trainee vacancies. Kerala government jobs

സംസ്ഥാന സർക്കാരിന്റെ ഫയർ & റെസ്ക്യൂ വിഭാഗത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർ ട്രെയിനീ തസ്തിയിലേക്ക് PSC വഴി ഓൺലൈൻ വൺ ടൈം രെജിസ്ട്രേഷൻ ചെയ്ത ഉദ്യോഗാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 20 വരെ അപേക്ഷിക്കാനുള്ള സമയപരിധിയുണ്ട്.

Fire and Rescue Driver Recruitment 2023 Vacancy Details

ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർ (ട്രെയിനീ) തസ്തികയിലേക്ക് മികച്ച ഒഴിവുകൾ പ്രതീക്ഷിക്കപ്പെടുന്നു. വനിതകളും ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളും ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല.

Fire and Rescue Driver Recruitment 2023 Age Limit Details

18 മുതൽ 26 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥി 1997 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കും പട്ടികജാതിയിൽ നിന്നും മത പരിവർത്തനം ചെയ്യപ്പെട്ടവർക്കും പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

Fire and Rescue Driver Recruitment 2023 Educational Qualifications

ഈ ജോലിക്ക് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത പ്ലസ് ടു / തതുല്യം പാസ്സ് . കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുള്ള ഡിപ്ലോമയുള്ളവർക്ക് മുൻഗണന നൽകുന്നതായിരിക്കും.

 ഹെവി പാസഞ്ചർ വാഹനങ്ങളിലോ ഹെവി ഗുഡ്സ് വാഹനങ്ങളോ ഓടിക്കുന്നതിന് നിലവിലുള്ള സാധുവായ മോട്ടോർ ഡ്രൈവിംഗ് ലൈസൻസും ബാഡ്ജും ഉണ്ടായിരിക്കണം.

Fire and Rescue Driver Recruitment 2023 Salary Details

ഫയർ ആൻഡ് റെസ്ക്യൂ സർവീസിലെ ഡ്രൈവർ ട്രെയിനി പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ₹27,900 – ₹63,700 വരെ മാസ ശമ്പളം ഉണ്ടാവും.

How to Apply and Selection Process

› ആദ്യം തന്നെ ഉദ്യോഗാർഥികൾ www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ വൺ ടൈം രെജിസ്ട്രേഷൻ ചെയ്യണം.

› രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ യൂസർ നെയിമും പാസ്സ്‌വേർഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത ശേഷം ഈ നോട്ടിഫിക്കേഷന്റെ ലിങ്കിൽ apply now കൊടുക്കുക.

› ലേറ്റസ്റ്റ് ഫോട്ടോ അപ്‌ലോഡ് ചെയ്യണം. 31/12/22 നു ശേഷം എടുത്ത ഫോട്ടോ ആയിരിക്കണം. കൂടാതെ ഫോട്ടോയുടെ കീഴിൽ പേരും ഡേറ്റും ഉണ്ടാവണം.

ഫിസിക്കൽ മാനദണ്ഡങ്ങൾ 

  • Height (without Footwear)- 165 cms
  • Weight 50 kgs
  • Chest- 81 cms
  • Chest Expansion - 5 cms

› അപേക്ഷ ഫോം പൂർണമായി പൂരിപ്പിച്ച ശേഷം ഭാവി ആവശ്യങ്ങൾക്കായി പ്രിന്റ് ഔട്ട്‌ എടുക്കുക. കാറ്റഗറി നമ്പർ 187/2023

› അപേക്ഷ ഫീസ് ഇല്ല.

› എഴുത്തു പരീക്ഷ/OMR ടെസ്റ്റ്‌ എന്നീ പരീക്ഷകൾ നടത്താൻ വേണ്ടിയുള്ള ഒരു കൺഫർമേഷൻ എഴുതി അപ്‌ലോഡ് ചെയ്യേണ്ടതാണ്.

› ഹാൾ ടിക്കറ്റ് / അഡ്മിഷൻ ടിക്കറ്റ് പരീക്ഷയുടെ 15 ദിവസം മുമ്പായി വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യേണ്ടതാണ്.

› എല്ലാ രേഖകളും ആവശ്യപെടുമ്പോൾ സമർപ്പിക്കേണ്ടതാണ്.

› ഏതെങ്കിലും വിധത്തിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ സ്വീകരിക്കുന്നതല്ല.

തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾ 4 മാസത്തെ ട്രെയിനിങ് പൂർത്തിയാക്കേണ്ടതാണ്. ശേഷമാവും നിയമനം ലഭിക്കുക.

› ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 20.09.2023, 12 AM

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs