ICDS വിജ്ഞാപനം
The Woman and Child Development department are thrilled to announce the ICDS Supervisor Recruitment in Kerala for 2023. This fantastic opportunity is open to candidates aged 18-36 who aspire to serve as ICDS Supervisors. With an attractive salary range of 37,400 to 79,000, this recruitment drive offers financial stability and growth prospects. As an ICDS Supervisor, you'll play a pivotal role in advancing the welfare of women and children in Kerala.

ഉദ്യോഗാർത്ഥികൾ ഏറെ നാളായി കാത്തിരുന്ന ICDS സൂപ്പർവൈസർ വിജ്ഞാപനം കേരള പിഎസ്സി പ്രസിദ്ധീകരിച്ചു. അപേക്ഷകൾ ഒക്ടോബർ 18 വരെ കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി സമർപ്പിക്കാം. ജോലി ലഭിച്ചു കഴിഞ്ഞാൽ 79,000 രൂപ വരെയാണ് മാസം ശമ്പളം ലഭിക്കുക.
ICDS Supervisor Recruitment Vacancy Details
Women and Child Development സൂപ്പർവൈസർ (ICDS) പോസ്റ്റിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരള പിഎസ്സി പുറത്തുവിട്ട ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ഒഴിവുകൾ എത്രയാണെന്ന് കൊടുത്തിട്ടില്ല. എങ്കിലും സംസ്ഥാനത്തെമ്പാടുമായി മികച്ച ഒഴിവുകൾ പ്രതീക്ഷിക്കപ്പെടുന്നു.
ICDS Supervisor Recruitment Age Limit Details
18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ 1987 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
മറ്റ് പിന്നോക്ക വിഭാഗത്തിൽ പെട്ടവർക്കും പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉള്ളവർക്കും നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.
ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ് സ്കീം പ്രോജക്ട് പ്രകാരം റെഗുലർ അംഗനവാടി വർക്കേഴ്സ് ആയി സേവനമനുഷ്ഠിച്ചവർക്ക് അവരുടെ സേവന കാലത്തിന്റെ ദൈർഘ്യത്തോളം ഈ തസ്തികയുടെ നേരിട്ടുള്ള നിയമനത്തിന് ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്.
ICDS Supervisor Recruitment Educational Qualifications
1. അംഗീകൃത സർവകലാശാലയുടെ സോഷ്യോളജി/സോഷ്യൽ വർക്ക്, ഹോം സയൻസ് അല്ലെങ്കിൽ സൈക്കോളജി എന്നിവയിൽ ബിരുദം.
അല്ലെങ്കിൽ
2. ഇന്ത്യൻ/സംസ്ഥാന ശിശുക്ഷേമ സമിതി അല്ലെങ്കിൽ മറ്റേതെങ്കിലും അംഗീകൃത സ്ഥാപനങ്ങൾ നൽകുന്ന ബാലസേവിക പരിശീലന സർട്ടിഫിക്കറ്റ് (ഒരു വർഷത്തെ കോഴ്‌സ്) സഹിതം അംഗീകൃത സർവകലാശാലയുടെ മറ്റേതെങ്കിലും വിഷയത്തിലുള്ള ബിരുദം അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള പ്രീ-പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ്.
ICDS Supervisor Recruitment Salary Details
കേരള പി എസ് സി റിക്രൂട്ട്മെന്റ് വഴി ഐസിഡിഎസ് സൂപ്പർവൈസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 37,400 മുതൽ 79000 രൂപ വരെയാണ് ശമ്പളം കണക്കാക്കപ്പെടുന്നത്.
How to Apply ICDS Supervisor Recruitment?
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റ തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്ട്രേഷൻ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടൊപ്പം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി ലോഗിൻ ചെയ്ത് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കേണ്ട വിധം താഴെ നൽകുന്നു.
• താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്യുക.
• നോട്ടിഫിക്കേഷൻ ടാബിൽ ക്ലിക്ക് ചെയ്യുക. താഴെ 245/2023 എന്ന കാറ്റഗറി നമ്പർ ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യുക.
• Apply Now എന്ന് കാണിക്കും അതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
• അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2023 ഒക്ടോബർ 18 അർദ്ധരാത്രിയിൽ 12 മണി വരെയാണ്.