ജൽജീവൻ മിഷനിൽ അവസരം | ഇന്റർവ്യൂ സെപ്റ്റംബർ 26ന്

Jaljeevan Mission Recruitment:കോഴിക്കോട് ജല അതോറിറ്റി ക്വാളിറ്റി കൺട്രോൾ ഡിവിഷന് കീഴിൽ ജില്ലയിലെ വിവിധ ജല പരിശോധനാ ലാബുകളിലെ ജൽജീവൻ മിഷൻ താൽക്കാലിക ത

നിപ നിയന്ത്രണങ്ങളെത്തുടർന്ന് മാറ്റിവെച്ച, കോഴിക്കോട് ജല അതോറിറ്റി ക്വാളിറ്റി കൺട്രോൾ ഡിവിഷന് കീഴിൽ ജില്ലയിലെ വിവിധ ജല പരിശോധനാ ലാബുകളിലെ ജൽജീവൻ മിഷൻ താൽക്കാലിക തസ്തികകളിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 25, 26 തിയ്യതികളിൽ നടക്കും. ക്വാളിറ്റി മാനേജർ, ടെക്‌നിക്കൽ മാനേജർ (കെമിസ്റ്റ്/ബാക്റ്റീരിയോളജി) തസ്തികളിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 25ന് രാവിലെ 11നും സാംപ്ലിംഗ് അസി. അഭിമുഖം സെപ്റ്റംബർ 26ന് രാവിലെ 11നും മലാപ്പറമ്പിലെ ക്വാളിറ്റി കൺട്രോൾ ജില്ലാ ലാബിൽ നടക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഫോൺ: 0495 2374570

ഡോക്ടര്‍, ഫാര്‍മസിസ്റ്റ് നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യു 29 ന്

മരുതറോഡ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ നിയമനം. ഡോക്ടര്‍ തസ്തികയിലേക്ക് എം.ബി.ബി.എസ് ബിരുദമാണ് യോഗ്യത. മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായപരിധി 25-50. ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ഡി.ഫാം/ബി.ഫാം ആണ് യോഗ്യത.

 പ്രായപരിധി 20-50. കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. ഓരോ ഒഴിവ് വീതമാണുള്ളത്. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 29 ന് രാവിലെ 10.30 നകം മരുതറോഡ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യുവിന് എത്തണമെന്ന് മരുതറോഡ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain