ഹരിത കർമ്മ സേനയിൽ അവസരം
പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേനയിലെ ആറ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന യൂസര്‍ ഫീയുടെ 90 ശതമാനം തുക പ്രതിഫലമായി നല്‍കും.വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഏഴു ദിവസത്തിനകം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. പ്രായപരിധിയില്ല. ഫോണ്‍: 0468 2362037.
കോട്ടക്കൽ വനിതാ പോളിയിൽ നിയമനം
കോട്ടക്കൽ ഗവ. വനിതാ പോളിടെക്‌നിക്ക് കോളേജിൽ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ബ്രാഞ്ചിലേക്ക് ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ, ഗസ്റ്റ്‌ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനീയറിങ് എന്നീ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഗസ്റ്റ്‌ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനീയറിങ് തസ്തികയിലേക്ക് ഒന്നാം ക്ലാസ്സ് റഗുലർ ബി.ടെക്ക് ഇൻ മെക്കാനിക്കൽ എൻജിനീയറിങ് (അധ്യാപക പ്രവൃത്തി പരിചയം അഭികാമ്യം) ആണ് യോഗ്യത. ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ എന്നീ തസ്തികയിലേക്ക് റഗുലർ ഐ.ടി.ഐ/കെ.ജി.സി.ഇ/ടി.എച്ച്.എസ്.എൽ.സി എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ നാലിന് രാവിലെ 9.30ന് കോളേജ് ഓഫീസിൽ വച്ച് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0483 2750790.