Kerala Police Electrician Recruitment 2023 - Apply Online Latest Electrician Police Constable Vacancies

The Kerala Police Constable Electrician Recruitment 2023 presents a golden opportunity for aspiring candidates between the ages of 18-26. Aspiring ind

കേരള പിഎസ്സി ഇലക്ട്രീഷൻ പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ്

The Kerala Police Constable Electrician Recruitment 2023 presents a golden opportunity for aspiring candidates between the ages of 18-26. Aspiring individuals can secure the coveted post of Electrician Police Constable with a competitive salary range between 31,100 and 66,800. Don't miss your chance to be a part of the esteemed Kerala Police force; apply now for the Electrician Police Constable position in the Kerala Police Electrician Recruitment 2023. Your rewarding career awaits!
Kerala Electrician Police Recruitment 2023: കേരള പോലീസിലേക്ക് വീണ്ടുമൊരു റിക്രൂട്ട്മെന്റ് കൂടി. സംസ്ഥാന തലത്തിൽ വരുന്ന റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ ആണ് ഇപ്പോൾ PSC പ്രസിദ്ധീകരിച്ചിരിക്കുന്നത്. Police (Motor Transport Wing) ഡിപ്പാർട്ട്മെന്റിൽ Electrician Police Constable ഒഴിവുകളാണ് ഉള്ളത്.

 വനിതകൾക്കും ശാരീരിക അംഗവൈകല്യമുള്ള വ്യക്തികൾക്കും ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതല്ല. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് അതു മുഴുവനായി വായിച്ച് മനസ്സിലാക്കുക.

Kerala Police Electrician Recruitment 2023 Latest Notification Details

› ഡിപ്പാർട്ട്മെന്റ്: Police
› തസ്തിക: Electrician Police Constable
› കാറ്റകറി നമ്പർ: 247/2023
› അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
› ആകെ ഒഴിവുകൾ: 28
› അപേക്ഷ ആരംഭിക്കുന്നത്: 2023 സെപ്റ്റംബർ 15
› അവസാന തീയതി: 2023 ഒക്ടോബർ 18

Kerala Police Electrician Recruitment 2023 Salary Details

കേരള പോലീസിലെ Electrician Police Constable പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 31,100 മുതൽ 66,800 രൂപ വരെ ശമ്പളം ലഭിക്കും.

 ശമ്പളത്തിന് പുറമെ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളായ മെഡിസെപ്പ്, PF, ബോണസ്.. തുടങ്ങിയ എല്ലാം ലഭിക്കും. കൂടാതെ യോഗ്യതയ്ക്ക് അനുസരിച്ച് പ്രമോഷനും.

Kerala Police Electrician Recruitment 2023 Vacancy Details

കേരള പോലീസിലെ മോട്ടോർ ട്രാൻസ്പോർട്ട് വിങ്ങിലെ ഇലക്ട്രീഷ്യൻ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് സംസ്ഥാനതലത്തിൽ 28 ഒഴിവുകളാണ് ഉള്ളത്. ഈ 28 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഒഴിവുകൾ ഇനിയും വർദ്ധിക്കാം.

Kerala Police Electrician Recruitment 2023 Age Limit Details

18 വയസ്സ് മുതൽ 26 വയസ്സ് വരെയാണ് പ്രായപരിധി, ഉദ്യോഗാർത്ഥികൾ 1997 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

ഉയർന്ന പ്രായപരിധി മറ്റ് പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 29 വയസ്സും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 31 വയസ്സും, വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികൾക്ക് 41 വയസ്സുമാണ് പ്രായപരിധി.

Kerala Police Electrician Recruitment 2023 Educational Qualifications

എസ്എസ്എൽസി പാസായിരിക്കണം അതല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം. ഇലക്ട്രീഷ്യൻ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്.

ശാരീരിക യോഗ്യതകൾ

› ഉയരം: കുറഞ്ഞത് 165 സെന്റീമീറ്റർ
› നെഞ്ചളവ്: കുറഞ്ഞത് 81 സെന്റീമീറ്റർ (കുറഞ്ഞത് അഞ്ച് സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം)
 ശ്രദ്ധിക്കുക: SC/ST വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 160 സെന്റീമീറ്റർ ഉയരവും 76-81 സെന്റീമീറ്റർ നെഞ്ചളവും ഉണ്ടായിരുന്നാൽ മതിയാകും.

© കാഴ്ച ശക്തി

› ഓരോ കണ്ണിനും പൂർണമായ കാഴ്ച ശക്തി ഉണ്ടായിരിക്കണം.
› വർണാന്ധത, സ്ക്വിന്റ് അല്ലെങ്കിൽ കണ്ണിന്റെയോ കൺപോളയുടെയോ മോർബിട് ആയിട്ടുള്ള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ്.
› മുട്ടുതട്ട്, പരന്ന പാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുള്ള കാലുകൾ, കോമ്പല്ല് (മുൻപല്ല്) ഉന്തിയ പല്ലുകൾ, കേൾവിയിലും സംസാരത്തിലുമുള്ള കുറവുകൾ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകൾ അയോഗ്യതയായി കണക്കാക്കും.

Kerala Police Electrician Recruitment 2023 Selection Procedure

› OMR പരീക്ഷ
› മെഡിക്കൽ
› സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

How to Apply Kerala Police Electrician Recruitment 2023?

⭗ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
⭗ പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
⭗ അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '247/2023' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
⭗ 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
⭗ അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
⭗ അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
⭗ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain