ഈ വിജ്ഞാപനങ്ങൾ കാണാതായിട്ട് 13 വർഷം!! ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മുന്‍സിപ്പല്‍ സെക്രട്ടറി, BDO..

കേരള പബ്ലിക് സർവീസ് കമ്മീഷൻ ചില നോട്ടിഫിക്കേഷനുകൾ മനപ്പൂർവ്വം പ്രസിദ്ധീകരിക്കാതിരിക്കുകയാണോ? കാരണം കണക്കുകൾ തെളിയിക്കുന്നത് അതാണ്! പഞ്ചായത്ത് സെക്രട്ട

കേരള പബ്ലിക് സർവീസ് കമ്മീഷൻ ചില നോട്ടിഫിക്കേഷനുകൾ മനപ്പൂർവ്വം പ്രസിദ്ധീകരിക്കാതിരിക്കുകയാണോ? കാരണം കണക്കുകൾ തെളിയിക്കുന്നത് അതാണ്! പഞ്ചായത്ത് സെക്രട്ടറി, മുന്‍സിപ്പല്‍ സെക്രട്ടറി, BDO.. വിജ്ഞാപനങ്ങൾ കാണാതായിട്ട് വർഷങ്ങൾ പിന്നിടുകയാണ്. ഈ വർഷമെങ്കിലും ഈ ഒഴിവുകളിലേക്ക് നോട്ടിഫിക്കേഷൻ വരുമോ? വിശദമായി വായിച്ച് മനസ്സിലാക്കാം.

ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് 2010-ലാണ് ഏറ്റവും അവസാനം പി.എസ്.സി. പരീക്ഷ നടത്തിയത്. 13 വര്‍ഷമായിട്ടും പുതിയ വിജ്ഞാപനമായില്ല. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍/മുന്‍സിപ്പല്‍ സെക്രട്ടറി തസ്തികകളിലേക്ക് 2015-ലായിരുന്നു ഏറ്റവും അവസാനത്തെ പരീക്ഷ. എട്ട് വര്‍ഷമായിട്ടും പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന്റെ ഒരു മിണ്ടാട്ടവുമില്ല. തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരിച്ചതും ചട്ടം തയ്യാറാക്കുന്നതിലുണ്ടായ കാലതാമസവുമാണ് വിജ്ഞാപനം വൈകിപ്പിച്ചത്. ചട്ടം തയ്യാറായ ശേഷവും വിജ്ഞാപനം വൈകുന്നതിന് ആര്‍ക്കും വിശദീകരണം നല്‍കാനാകുന്നില്ല. ഒഴിവുകള്‍ അറിയിച്ചിട്ടില്ലെന്നാണ് പി.എസ്.സി. പറയുന്നത്. തസ്തിക ഏകീകരണവും പുനര്‍വിന്യാസവും കീറാമുട്ടിയായി നില്‍ക്കുന്നുവെന്നാണ് തദ്ദേശ വകുപ്പിന്റെ വാദം. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായാലേ ഒഴിവ് നിര്‍ണയിച്ച് റിപ്പോര്‍ട്ട് ചെയ്യാനാകൂവെന്നും അധികൃതര്‍ പറയുന്നു. അതായത് ഉദ്യോഗാർത്ഥികൾ ഇനിയും ഒരുപാട് കാത്തിരിക്കേണ്ടിവരും.

ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ എന്ന BDOയുടെ പേര് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെന്ന് മാറ്റിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും മുന്‍സിപ്പല്‍ സെക്രട്ടറിക്കും പേര് മാറ്റമില്ല. ഈ തസ്തികളില്‍ വിജ്ഞാപനം കാത്തിരുന്നവർ ഇന്ന് പ്രായപരിധി അതിന്റെ പാരമ്യവും കഴിഞ്ഞ് നിരാശയിലാണ്. ഈ വര്‍ഷം എട്ട് മാസം കഴിയുമ്പോഴും ഈ വിജ്ഞാപനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ തലത്തിലോ പി.എസ്.സിയിലോ മിണ്ടാട്ടമില്ല.

അനുവാദം പരിഷ്കരിച്ച് ചെറുപ്പക്കാർക്ക് കൂടുതൽ അവസരം നൽകണം

സംസ്ഥാന ഭരണകൂടത്തിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും മികവുറ്റതുമാക്കുന്നതിന് ഐ.എ.എസുകാരുടെ തൊട്ടു താഴെ രണ്ടാം നിര ഉദ്യോഗസ്ഥരെ ശക്തിപ്പെടുത്തണമെന്നും അതിലേക്ക് മിടുക്കരായ ചെറുപ്പക്കാരുടെ സംഘത്തെ തിരഞ്ഞെടുത്ത് ആധുനിക പരിശീലനം നല്‍കി നിയമിക്കണമെന്നും വിവിധ കമ്മിഷനുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നടപ്പാക്കിയത്.

സമാനമായ രീതിയില്‍ തദ്ദേശ വകുപ്പില്‍ പഞ്ചായത്ത് സെക്രട്ടറി/ബി.ഡി.ഒ നിയമന അനുപാതം പരിഷ്‌കരിച്ച് ചെറുപ്പക്കാരെ കൂടുതലായി നിയമിക്കണമെന്നാണ് ആവശ്യം.

ബിരുദം യോഗ്യതയുള്ള ഇതിലെ നിയമനത്തിന് പൊതു പ്രാഥമിക പരീക്ഷയും മുഖ്യപരീക്ഷയും നടത്തേണ്ടതുണ്ട്. ഇതിന് ഒരു വര്‍ഷത്തിലേറെ സമയമെടുക്കും. ഇപ്പോള്‍ വിജ്ഞാപനം വന്നാലേ ഒരു വര്‍ഷത്തിനകം നിയമനം നടത്താനാകൂ. വരുന്ന ഡിസംബറിനുള്ളില്‍ വിജ്ഞാപനം വന്നില്ലെങ്കില്‍ ഈ വര്‍ഷം പ്രായപരിധി പിന്നിടുന്നവര്‍ക്കും എന്നെന്നേക്കുമായി അവസരം നഷ്ടപ്പെടും.
Source: മാതൃഭൂമി ന്യൂസ്

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain