KSFE Recruitment 2023
Eager to kickstart your career in 2023? Explore KSFE Recruitment 2023 at Kerala State Financial Enterprises Limited (KSFE) with 3000 vacancies for Business Promoters. The qualification required is just Plus Two. Grab this chance to join our mission of financial empowerment. Apply now for a promising future!
Kerala state Financial Enterprises Limited (KSFE) 3000 വരുന്ന ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഇത്രയധികം ഒഴിവുകൾ ഉണ്ടായിട്ടും ഇതൊന്നും എനിക്ക് പറ്റുന്നതല്ല എന്ന് കരുതി മാറി നിൽക്കാതെ അവസരം വിനിയോഗിക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 10 വൈകുന്നേരം 5 മണി വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
KSFE Recruitment 2023 Vacancy Details
കെഎസ്എഫ്ഇ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിസിനസ് പ്രമോട്ടർ എന്ന് പറയുന്ന തസ്തികയിലേക്ക് 3000 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
KSFE Recruitment 2023 Age Limit Details
20 വയസ്സ് മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി. ഉയർന്ന പ്രായപരിധിയിൽ നിന്ന് ഇളവ് പ്രതീക്ഷിക്കേണ്ടതില്ല.
KSFE Recruitment 2023 Qualification
പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത ഉള്ളവർ ആയിരിക്കണം. കൂടാതെ ഡ്രൈവിംഗ് ലൈസൻസ്, സ്വന്തമായി വാഹനം, മാർക്കറ്റിംഗ് രംഗത്ത് മുൻപരിചയം ഉണ്ടെങ്കിൽ അത് എന്നിവ കൂടി ആവശ്യമാണ്.
KSFE Recruitment 2023 Salary
ചെയ്യുന്ന വർക്കിന് അനുസരിച്ചിട്ടാണ് ശമ്പളം ലഭിക്കുക.
How to Apply KSFE Recruitment 2023?
യോഗ്യതയും താല്പര്യവുമുള്ള അപേക്ഷകർ ഒക്ടോബർ 10 വൈകുന്നേരം അഞ്ചുമണിക്ക് മുൻപ് താഴെ നൽകിയിരിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് KSFE ലിമിറ്റഡ്, ബിസിനസ് വിഭാഗം, ഭദ്രത മ്യൂസിയം റോഡ്, പി.ബി നമ്പർ 510, തൃശ്ശൂർ - 680020 എന്ന വിലാസത്തിൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അപേക്ഷ അയക്കുന്ന എൻവപ്പ് കവറിന് പുറത്ത് ബിസിനസ് പ്രമോട്ടർ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് വ്യക്തമായി കാണത്തക്ക രീതിയിൽ എഴുതിയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മേഖലാതലത്തിൽ അനുയോജ്യമായ നിയമനം നൽകുന്നതാണ്.