മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ ജോലി നേടാം; മിനിമം യോഗ്യത എസ്എസ്എൽസി

Applications are invited from Manjeri Government Medical College data entry operator, multitasking staff, lab technician, research assistant vacancies

മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന വയറോളജി ലാബിലേക്ക് സയന്റിസ്റ്റ് മെഡിക്കൽ & നോൺ മെഡിക്കൽ, റിസർച്ച് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികളിലേക്ക് കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്ക് നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 18 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് മുൻപ് ഇമെയിലിലേക്ക് സിവി അയക്കേണ്ടതാണ്. യോഗ്യത അടക്കമുള്ള വിശദമായ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട്.

സയന്റിസ്റ്റ് മെഡിക്കൽ

ജോലി ലഭിക്കുന്നവർക്ക് 56000 രൂപയും HRA യും ലഭിക്കും. 45 വയസ്സ് വരെയാണ് പ്രായപരിധി.

യോഗ്യത: എം.ബി.ബി.എസ്/ ബി.ഡ‍ി.എസ്/ ബി.വി.എസ്.സി & എ.എച്ച് ബിരുദം അല്ലെങ്കിൽ എം.ബി.ബി.എസും മൈക്രോബയോളജിയിൽ എം.ഡിയും, ബി ഡി എസ്, ഒരു വർഷത്തെ പ്രവൃത്തിപരിചയവും.

സയന്റിസ്റ്റ് നോൺ മെഡിക്കൽ

ജോലി ലഭിക്കുന്നവർക്ക് 56000 രൂപയും HRA യും ലഭിക്കും. നേരത്തെ പറഞ്ഞ പോലെ 45 വയസ്സ് വരെയാണ് പ്രായപരിധി.

യോഗ്യത: ബി.ഇ/ ബി.ടെക് / തത്തുല്യ യോഗ്യതയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൈക്രോബയോളജി/ ബയോടെക്നോളജിയില്‍ ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദാനന്തര ബിരുദവും പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബയോ ടെക്നോളജി/ മൈക്രോബയോളജിയില്‍ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും.

റിസർച്ച് അസിസ്റ്റന്റ്

യോഗ്യത: മൈക്രോബയോളജി/ ബയോടെക്നോളജിയിലുള്ള ബി.എസ്.സി/ എം.എസ്.സി ബിരുദവും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും. മോളിക്യുലാര്‍ ലാബില്‍ പ്രവ‍ൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

 ഈ പോസ്റ്റിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്. ജോലി ലഭിക്കുന്നവർക്കും 35,000 രൂപ വരെ ലഭിക്കും.

ലാബ് ടെക്നീഷ്യൻ

ഈ പോസ്റ്റിലേക്ക് രണ്ട് ഒഴിവാണ് ഉള്ളത്. 20000 രൂപ ശമ്പളവും ഹൗസ് റെന്റ് അലവൻസും ലഭിക്കും.

യോഗ്യത: ഡി.എം.എല്‍.ടി/ ബി.എസ്.സി എം.എല്‍.ടി/ എം.എസ്.സി എം.എല്‍.ടിയും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും. മോളിക്യുലാര്‍ ലാബില്‍ പ്രവ‍ൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ

ജോലി ലഭിക്കുന്നവർക്ക് 20,000 രൂപയാണ് ശമ്പളം. 45 വയസ്സിന് താഴെ പ്രായമുള്ളവർക്ക് മാത്രമാണ് അവസരമുള്ളത്.

യോഗ്യത: ബിരുദവും സര്‍ക്കാര്‍ അംഗീകൃത ഡാറ്റാ എന്‍ട്രി കോഴ്സ് സര്‍ട്ടിഫിക്കറ്റും.

മൾട്ടി ടാസ്കിംഗ് സ്റ്റാഫ്

പത്താം ക്ലാസ് വിജയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും എല്ലാ തസ്തികകളിലും നിയമനത്തിന് മുന്‍ഗണന ലഭിക്കും.

 18000 രൂപയാണ് ശമ്പളം. 45 വയസ്സിന് താഴെ പ്രായമുള്ളവർ ആയിരിക്കണം.

അപേക്ഷിക്കേണ്ട വിധം?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ സർട്ടിഫിക്കറ്റുകൾ എന്നിവ 2023 സെപ്റ്റംബർ 18 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് മുൻപ് vrdlgmcm@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
 അപേക്ഷയിൽ തസ്തിക വ്യക്തമാക്കേണ്ടതാണ്. കൂടാതെ മൊബൈൽ നമ്പർ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്. അധിക യോഗ്യതയുള്ളവർക്കും ഈ മേഖലയിൽ പ്രവർത്തിപരിചിയം ഉള്ളവർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ താഴെ നൽകുന്നു.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain