ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ താൽക്കാലിക അടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ ക്ലർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 30 വൈകുന്നേരം 5 മണിക്ക് മുമ്പായി താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ ലഭ്യമാക്കേണ്ടതാണ്.
Vacancy & Age Limit
18 വയസ്സ് മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി. ക്ലർക്ക് ടൈപ്പിസ്റ്റ് പോസ്റ്റിലേക്ക് രണ്ട് ഒഴിവുകളാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 21,175 രൂപ ശമ്പളം ലഭിക്കും.
Qualification
എസ്എസ്എൽസി, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ ഹയർ ഗ്രേഡ് KGTE സർട്ടിഫിക്കറ്റ് & മലയാളം ടൈപ്പ് റൈറ്റിംഗിൽ ലോവർ ഗ്രേഡ് KGTE സർട്ടിഫിക്കറ്റ്/ ഇംഗ്ലീഷ് & മലയാളം ടൈപ്പ് റൈറ്റിംഗിൽ ഡിപ്ലോമ.
സർക്കാർ/ അർദ്ധസർക്കാർ/ സ്വകാര്യ സ്ഥാപനങ്ങളിലെയോ സമാന മേഖലയിലിലെയോ പ്രവർത്തി പരിചയം.
How to Apply?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെപ്റ്റംബർ 30 വൈകുന്നേരം 5 മണിക്ക് മുമ്പായി താഴെക്കാണുന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ ലഭ്യമാക്കേണ്ടതാണ്.
വിലാസം: അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി 9/2023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം