
കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (SI-MET) യുടെ കീഴിൽ കോന്നി, നൂറനാട്, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള നഴ്സിംഗ് കോളേജുകളിലെ ലൈബ്രേറിയൻ ഒഴിവുകളിലേക്ക് ഒരു വർഷ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ പെട്ടെന്ന് തന്നെ അപേക്ഷ സമർപ്പിക്കുക.
Vacancy
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (SI-MET) 7 ലൈബ്രേറിയൻ ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Age Limit
40 വയസ്സ് വരെയാണ് പ്രായപരിധി. SC/ST/ OBC വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
Qualification
ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിൽ ഉള്ള ഒരു യൂണിവേഴ്സിറ്റി ബിരുദം.
Salary Details
SI-MET ലെ ലൈബ്രറേറിയൻ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 24,040 രൂപ ശമ്പളമായി ലഭിക്കും.
Application Fee
ജനറൽ വിഭാഗത്തിന് 500 രൂപയും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 250 രൂപയുമാണ് അപേക്ഷ ഫീസ്. സിമറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന അപേക്ഷ ഫീസ് അടക്കാവുന്നതാണ്.
How to Apply?
താല്പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് ബയോഡാറ്റയും, വയസ്സ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകൾ, റിസർവേഷൻ യോഗ്യതയുള്ളവർ ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ 2023 ഒക്ടോബർ 12 നകം എത്തുന്ന വിധത്തിൽ തപാൽ വഴി അയക്കേണ്ടതാണ്.