SSC Constable (Executive) Recruitment 2023 | സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിളിക്കുന്നു 7547 ഒഴിവുകളിലേക്ക്

Discover Exciting Opportunities with SSC Constable (Executive) Recruitment 2023 - Apply Today for a Fulfilling Career

കേന്ദ്ര പോലീസിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വമ്പൻ അവസരം. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഈ വർഷത്തെ ഡൽഹി പോലീസ് റിക്രൂട്ട്മെന്റിനുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. ഇത് ഒരു കേന്ദ്ര ഗവൺമെന്റ് റിക്രൂട്ട്മെന്റ് ആയതിനാൽ ഇന്ത്യയിലെ ഏത് സംസ്ഥാനത്തിൽ നിന്നുള്ളവർക്കും അപേക്ഷിക്കുവാൻ അവസരമുണ്ട്.

 സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കോൺസ്റ്റബിൾ എക്സിക്യൂട്ടീവ് പോസ്റ്റിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വനിതകൾക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ താഴെ നൽകുന്നു.

SSC Constable Executive Recruitment 2023 Latest Vacancy Details

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓരോ തസ്തികകളിലേക്കും അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് അതാത് തസ്തികകളിലേക്കുള്ള ഒഴിവ് വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. SSC ആകെ 7547 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

SSC Constable Executive Recruitment 2023 Age Limit Details

18 മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 2023 ജൂലൈ 1 അനുസരിച്ച് കണക്കാക്കും. അപേക്ഷകർ 1998 ജൂലൈ രണ്ടിനും 2005 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

⬤ SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് 5 വർഷത്തെ ഇളവ് ലഭിക്കുന്നതാണ്.

⬤ OBC വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ് ലഭിക്കും.

⬤ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.

SSC Constable Executive Recruitment 2023 Salary Details

SSC റിക്രൂട്ട്മെന്റ് വഴി കോൺസ്റ്റബിൾ എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 21700 രൂപ മുതൽ 69100 രൂപ വരെ ശമ്പളം ലഭിക്കും.

SSC Constable Executive Recruitment 2023 Educational Qualifications

അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു പാസായിരിക്കണം. 

പുരുഷന്മാർക്ക് സാധുവായ LMV മോട്ടോർ വെഹിക്കിൾ അല്ലെങ്കിൽ കാർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. NCC സർട്ടിഫിക്കറ്റ് ഉള്ളവർക്ക് പരീക്ഷയിൽ ബോണസ് മാർക്ക് 2-5 ശതമാനം വരെ ലഭിക്കും.

അപേക്ഷാഫീസ് വിവരങ്ങൾ

▪️ ജനറൽ/UR വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്

▪️ Female/SC/ST, EX- സർവീസ് മാൻ എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.

▪️ Credit card, Debit Card, Net Banking, UPI payment, internet banking മുഖേനയോ അപേക്ഷാഫീസ് അടക്കാവുന്നതാണ്. അല്ലെങ്കിൽ എസ് ബി ഐ ബാങ്ക് മുഖേന അടക്കാവുന്നതാണ്.

SSC Constable Executive Recruitment 2023 Selection Procedure

  •  കമ്പ്യൂട്ടർ ബേസ്ഡ് എക്സാമിനേഷൻ
  •  ഫിസിക്കൽ Endurance & മെഷർമെന്റ് ടെസ്റ്റ്
  •  മെഡിക്കൽ

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ

എറണാകുളം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം

How to Apply SSC Constable Executive Recruitment 2023?

  • യോഗ്യരായ ഉദ്യോഗാർഥികൾക്ക് https://ssc.nic.in എന്ന വെബ്സൈറ്റ് വഴിയോ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 
  • അപേക്ഷകർ 2023 സെപ്റ്റംബർ 30ന് മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം
  • യോഗ്യതയുള്ള ഉദ്യോഗാർത്ഥികളും മാക്സിമം ഈ അവസരം വിനിയോഗിക്കുക
  • കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs