ITI യിൽ വയർമാൻ, മെഷീനിസ്റ്റ് ഒഴിവുകൾ; കൂടിക്കാഴ്ച ഒക്ടോബർ 31ന്

Chalakkudi ITI Jobs: Kerala Jobs, Free Job Alert, Thrissur Chalakkudi Government ITI Machinist, Wireman Jobs
Government ITI Job

തൃശ്ശൂർ ചാലക്കുടി ഗവ. ഐടിഐ യില്‍ മെഷീനിസ്റ്റ്, വയര്‍മാന്‍ എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. പിഎസ്എസിയുടെ റൊട്ടേഷന്‍ തയ്യാറാക്കുന്ന സംവരണ സംവരണേതര ചാര്‍ട്ട് പ്രകാരം ആയിരിക്കും നിയമനം നടത്തുക.

 മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് മെഷീനിസ്റ്റ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ ബിരുദം തതുല്യ യോഗ്യതയുള്ളവര്‍ക്ക് വയര്‍മാന്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.

 യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 31 ന് രാവിലെ പത്തരയ്ക്ക് ഐടിഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0480 2701491.

മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു

ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ പ്രവര്‍ത്തന പരിധിയിലുള്ള മലക്കപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഒ പി ക്ലിനിക്കില്‍ മെഡിക്കല്‍ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എംബിബിഎസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ നവംബര്‍ നാലിന് രാവിലെ പത്തരയ്ക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ചാലക്കുടി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0480 2706100.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain