KERAFED Driver Recruitment 2023 - Apply Online for Latest Job Vacancies

Kerafed Recruitment 2023,KERALA PSC KERAFED DRIVER EXAM 2023,Kerafed Recruitment 2023 – Apply Online For Latest Driver,Driver cum Office Attendant
KERAFED Driver Recruitment 2023

41,500 രൂപ മാസ ശമ്പളത്തിൽ കേരള സർക്കാരിന് കീഴിൽ സ്ഥിരം ജോലി നേടാൻ അവസരം. കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ് (KERAFED) ഡ്രൈവർ കം ഓഫീസ് അറ്റൻഡർ - മീഡിയം/ ഹെവി പാസഞ്ചർ ഗുഡ്സ് വെഹിക്കിൾ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

 താല്പര്യമുള്ളവർക്ക് നവംബർ 1 വരെ ഓൺലൈനായി അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾക്ക് മൊബൈൽ വഴിയും അപേക്ഷിക്കാനുള്ള സൗകര്യം ഉണ്ട്.

Vacancy Details for KERAFED Driver Recruitment 2023?

കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ് (KERAFED) ഇപ്പോൾ കേരള പി എസ് സി മുഖാന്തരമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡ്രൈവർ കം ഓഫീസ് അറ്റൻഡർ - മീഡിയം/ ഹെവി പാസഞ്ചർ ഗുഡ്സ് വെഹിക്കിൾ പോസ്റ്റിലേക്ക് രണ്ട് ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Age Limit Details KERAFED Recruitment 2023

18നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾ 1983 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നോക്ക വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ നിന്ന് ഇളവ് അനുവദിക്കുന്നതായിരിക്കും.

Educational Qualification KERAFED Recruitment 2023

1. ഏഴാം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത.

2. ലൈറ്റ് ഡ്യൂട്ടി വാഹനങ്ങൾ ഓടിക്കുന്നതിനും ഹെവി വാഹനങ്ങൾ ഓടിക്കുന്നതിനും അനുവദിച്ചു കൊണ്ടുള്ളതും മൂന്ന് വർഷമായി പ്രാബല്യത്തിൽ ഉള്ളതുമായ ഡ്രൈവിംഗ് ലൈസൻസും ഡ്രൈവേഴ്സ് ബാഡ്ജും ഉണ്ടായിരിക്കണം.

3. മികച്ച ശാരീരിക ക്ഷമതയും കാഴ്ചശക്തിയും ഉണ്ടായിരിക്കണം.

Salary Details KERAFED Recruitment 2023

KERAFED റിക്രൂട്ട്മെന്റ് വഴി ഡ്രൈവർ കം ഓഫീസ് അറ്റൻഡർ - മീഡിയം/ ഹെവി പാസഞ്ചർ ഗുഡ്സ് വെഹിക്കിൾ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 18,000 രൂപ മുതൽ 41,500 വരെ മാസം ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

KERAFED Recruitment 2023 Selection Procedure

1. OMR പരീക്ഷ

2. ഷോർട്ട് ലിസ്റ്റിംഗ്

3. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

4. വ്യക്തിഗത ഇന്റർവ്യൂ 

How to Apply KERAFED Recruitment 2023?

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻതന്നെ അപേക്ഷ സമർപ്പിക്കുക. നവംബർ 1 അർദ്ധരാത്രി 12 മണി വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.

⭗ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.

⭗ പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.

⭗ അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '300/2023' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.

⭗ 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.

⭗ അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.

⭗ അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

⭗ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain