തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 30ൽ അധികം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഒക്ടോബർ 21ന് ആറ്റിങ്ങൽ ഗവ. കോളജിലാണ് മേള.
മേളയിൽ രണ്ടായിരത്തിലധികം തൊഴിൽ അവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഐ.ടി, ഹോസ്പിറ്റൽ, വിപണന മേഖല, ബി.പി.ഒ, ഓട്ടോമൊബൈൽസ്, ടെലികോം, ഇലക്ട്രോണിക്സ് മേഖലകളിലടക്കം പ്രമുഖരായ സ്വകാര്യ കമ്പനികളാണ് തൊഴിൽ നൽകാനായി മേളയിൽ എത്തുന്നത്. പ്ലസ്ടു/ഐ.ടി.ഐ/ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദവും 35 വയസിൽ താഴെ പ്രായമുള്ള ഏതൊരാൾക്കും മേളയിൽ പങ്കെടുക്കാം.
പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ കുറഞ്ഞത് ആറ് സെറ്റ് ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പും കൈയിൽ കരുതണം. ലിങ്കിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ മേളയിൽ പങ്കെടുക്കാൻ സാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക്: 0471-2992609.