റെയിൽവേയിൽ തൊഴിലവസരം: അപേക്ഷ 16 വരെ
ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ ഗേറ്റ് കീപ്പര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം.
50 വയസ്സ് വരെയാണ് പ്രായപരിധി. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 16 ന് വൈകിട്ട് അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ബയോഡാറ്റ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2771881.
സെക്യൂരിറ്റി നിയമനം: അപേക്ഷ 16 വരെ
പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റി തസ്തികയിലേക്ക് താത്ക്കാലിക നിയമനം. അപേക്ഷകര്‍ എക്‌സ് സര്‍വീസ് മാന്‍ ആയിരിക്കണം. പ്രായപരിധി 55.
ശാരീരിക, മാനസിക വൈകല്യങ്ങള്‍ ഇല്ലാത്തവരായിരിക്കണം. വേതനം അതത് കാലങ്ങളില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിക്കും.
താത്പര്യമുള്ളവര്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഒക്ടോബര്‍ 16 ന് വൈകിട്ട് അഞ്ചിനകം താലൂക്ക് ആശുപത്രി ഓഫീസില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു.