
പ്യൂണ്‍ നിയമനം: അപേക്ഷ 13 വരെ
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ വിധവാ സംഘം എന്ന സന്നദ്ധ സംഘടനയുടെ കീഴില്‍ ഒറ്റപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഡി.വി ഷെല്‍ട്ടര്‍ ഹോമില്‍ പ്യൂണ്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്കാണ് നിയമനം.
5500 രൂപയാണ് ശമ്പളം. പത്താം ക്ലാസ് പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25-45. അപേക്ഷകള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 13 ന് വൈകിട്ട് അഞ്ചിനകം ഡി.വി ഷെല്‍ട്ടര്‍ ഹോം, കോയമംഗലം ഹൗസ്, പാലാട്ട് റോഡ്, വേങ്ങേരിലൈന്‍, ഒറ്റപ്പാലം-679101 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണമെന്ന് വിധവ സംഘം സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04662240124, 9526421936.
അറ്റന്‍ഡര്‍/ഫാര്‍മസിസ്റ്റ് നിയമനം
ആലപ്പുഴ: നെടുമുടി ഗ്രാമപഞ്ചായത്ത് ആയുഷ്, എന്‍.എച്ച്.എം. പി.എച്ച്.സി.യില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അറ്റന്റര്‍/ ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
പത്താം തരം പാസായതും ഗവ. ഹോമിയോ ഡിസ്പെന്‍സറിയിലോ/ പ്രൈവറ്റ് ഹോമിയോ ഡോക്ടറുടെ കീഴിലോ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ രേഖകള്‍ സഹിതം നവംബര്‍ 15ന് വൈകിട്ട് നാലിനകം നെടുമുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. ഫോണ്‍: 9496043665.
അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഇസിജി ടെക്നീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 നും 36 മധ്യേ. വി എച്ച് എസ് സി ( ഇ സി ജി & ഓഡിയോ മെട്രിക് ടെക്നീഷ്യൻ ) രണ്ട് വർഷത്തെ ഡി.സി.വി.റ്റി, അല്ലെങ്കിൽ നാല് വർഷത്തെ ബി.സി.വി.റ്റി യോഗ്യതയുള്ളവർ നവംബർ 16ന് മുമ്പായി അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ അറിയിച്ചു.