
KFON Recruitment 2023: എല്ലാവർക്കും കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് എത്തിക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച കേരള ഫൈബർ ഒപ്റ്റിക് ലിമിറ്റഡ് (KFON) വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേരള സർക്കാരിന് കീഴിൽ PSC പരീക്ഷയില്ലാതെ KFON ണിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് വളരെ മികച്ച ഒരു അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. വിവിധ കാറ്റഗറികളിൽ ആയിട്ട് 28 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ 21 വരെ ഓൺലൈനായി സൗജന്യമായി അപേക്ഷ നൽകാം.
KFON Recruitment 2023 Vacancy Details
കേരള ഫൈബർ ഒപ്റ്റിക് ലിമിറ്റഡ് (KFON) പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് 28 ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവുകൾ താഴെ നൽകിയിട്ടുണ്ട്. ഈ ഒഴിവുകളിൽ തന്നെ റിസർവേഷൻ വരുന്നുണ്ടോ എന്ന് അറിയാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ കൂടെ നിങ്ങൾ വായിച്ചു നോക്കണം.
Job profile | Vacancy |
---|---|
Chief Finance Officer | 01 |
NOC Executive | 04 |
Junior Engineer | 08 |
District Engineer | 14 |
Network Expert | 01 |
KFON Recruitment 2023 Age Limit Details
കേരള ഫൈബർ ഒപ്റ്റിക് ലിമിറ്റഡ് (KFON) ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി താഴെ നൽകിയിട്ടുണ്ട്. പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃത ഇളവുകൾ ബാധകമാവുന്നതാണ്. താഴെ നൽകിയിരിക്കുന്നത് ജനറൽ/ OBC വിഭാഗക്കാര്‍ക്കുള്ള പരമാവധി പ്രായപരിധി മാത്രമാണ്. വിശദവിവരങ്ങൾ മനസ്സിലാക്കാൻ Official PDF Notification പരിശോധിക്കുക.
Job profile | Age Limit |
---|---|
Chief Finance Officer | Maximum 45 Years |
NOC Executive | Maximum 40 Years |
Junior Engineer | Maximum 40 Years |
District Engineer | Maximum 40 Years |
Network Expert | Maximum 40 Years |
KFON Recruitment 2023 Educational Qualifications
കേരള ഫൈബർ ഒപ്റ്റിക് ലിമിറ്റഡ് (KFON) പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് ഓരോ തസ്തികയിലേക്കും അപേക്ഷിക്കുന്നതിന് നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയും പരിചയവും നേടേണ്ടതുണ്ട്. ഈ റിക്രൂട്ട്മെന്റിന്റെ പ്രധാനപ്പെട്ട ഒരു മേഖല കൂടിയാണ് യോഗ്യത ആൻഡ് പരിചയം. വിശദമായി താഴെ നൽകിയിട്ടുണ്ട്.
Job profile | Age Limit |
---|---|
Chief Finance Officer | Qualification: Association of Institute of Chartered Accountants of India. M.com/MBA (Finance) from a recognized university. OR Certified Associate of Indian Institute of Banking (CAIIB) Experience: Minimum 8 years of experience in a reputed organization in financial matters. In case of CAIIB, only general manager level and above candidates of bank would be considered. |
NOC Executive | Qualification: Degree in Engineering. Experience: One year experience in a reputed organisation. Experience in Electrical/Communication Infrastructure preferred. |
Junior Engineer | Qualification: Degree in Engineering. Experience: One year experience in a reputed organisation. Experience in Electrical/Communication Infrastructure preferred. |
District Engineer | Qualification: Degree in Engineering. Experience: One year experience in a reputed organisation. Experience in Electrical/Communication Infrastructure preferred. |
Network Expert | Qualification: Degree in Engineering and CCNP/JNCP Experience: Minimum 5 years of experience in Telecom Network Infrastructure Configuration and Maintenance. |
KFON Recruitment 2023 Salary Details
കേരള ഫൈബർ ഒപ്റ്റിക് ലിമിറ്റഡ് (KFON) റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പളത്തിന്റെ വിവരങ്ങളാണ് താഴെ ടേബിളിൽ നൽകിയിരിക്കുന്നത്.
KFON Recruitment 2023 Selection Procedure
കേരള ഫൈബർ ഒപ്റ്റിക് ലിമിറ്റഡ് (KFON) റിക്രൂട്ട്മെന്റിന് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തുകയും യോഗ്യതയുണ്ടെങ്കിൽ അഭിമുഖത്തിനായി ക്ഷണിക്കുകയും ചെയ്യും. ഇങ്ങനെ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്. റിക്രൂട്ട്മെന്റ് പൂർണമായും കരാർ അടിസ്ഥാനത്തിൽ ഉള്ളതായിരിക്കും. യോഗ്യതയുള്ള അപേക്ഷകരുടെ എണ്ണം കൂടുകയാണെങ്കിൽ സ്ക്രീനിങ് ഉൾപ്പെടെയുള്ള പ്രക്രിയകൾ ഉൾപ്പെടുത്തും.
How to Apply KFON Recruitment 2023?
കേരള ഫൈബർ ഒപ്റ്റിക് ലിമിറ്റഡ് (KFON) റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് അതല്ലെങ്കിൽ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റോ ഉപയോഗിക്കാം. പൂർണ്ണമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക. കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ ആയിട്ട് 2023 നവംബർ 21 വരെ അപേക്ഷ സമർപ്പിക്കാം.
- താഴെ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
- Proceed to Application ക്ലിക്ക് ചെയ്യുക
- ശേഷം അപ്ലിക്കേഷൻ ഫോം ചെയ്യുക.
- റിക്രൂട്ട്മെന്റിന് അപേക്ഷ ഫീസ് ഒന്നുംതന്നെ അടയ്ക്കേണ്ട ആവശ്യമില്ല.
- അപേക്ഷ പൂർത്തിയാക്കുക
- സബ്മിറ്റ് ചെയ്യുക
- സബ്മിറ്റ് ചെയ്ത അപേക്ഷയുടെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.