പത്താം ക്ലാസ് മതി - 26146 കോൺസ്റ്റബിൾ ഒഴിവുകൾ | SSC GD കോൺസ്റ്റബിൾ വിജ്ഞാപനം 2023| SSC GD Recruitment 2023

SSC GD 2023 Notification: SSC GD New Recruitment 2023,SSC GD Notification 2024,SSC GD New Recruitment 2023, 84866 Total Posts,28th December, 2023 till
SSC Constable GD Recruitment 2023

എസ്എസ്എൽസി പാസായവർക്ക് ഇതിലും മികച്ച അവസരം ഇനി വരാനില്ല. മുക്കാൽ ലക്ഷത്തിന് മുകളിൽ വരുന്ന കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഒരു കേന്ദ്രസർക്കാർ ജോലി സ്വപ്നം കാണുന്ന ഏതൊരാൾക്കും ലിംഗ ഭേദമന്യേ ഈ അവസരം പ്രയോജനപ്പെടുത്താം.

  കേരള പബ്ലിക് സർവീസ് കമ്മീഷൻ പോലെയല്ല അതിവേഗമാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) റിക്രൂട്ട്മെന്റ് നടത്തുന്നത്. ആറുമാസം കൊണ്ട് തന്നെ റിക്രൂട്ട്മെന്റ് പ്രക്രിയകളെല്ലാം തീർത്ത് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിശദമായ വിവരങ്ങൾ നൽകിയിട്ടുണ്ട്.

What is SSC GD Constable

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഇന്ത്യയിലെ വിവിധ സേനകളിലേക്ക് ലിംഗ ഭേദമന്യേ നടത്തുന്ന ഒരു റിക്രൂട്ട്മെന്റാണ് SSC GD Constable Recruitment 2023. എല്ലാവർഷവും ഏകദേശം ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇതിലേക്ക് അപേക്ഷകൾ വിളിക്കാറുള്ളത്. തുടർന്ന് തൊട്ടടുത്ത മാസങ്ങളിൽ തന്നെ ബാക്കിയുള്ള നടപടി ക്രമങ്ങൾ നടത്തി റിക്രൂട്ട്മെന്റ് പ്രോസസ് വളരെ വേഗത്തിൽ ആക്കുന്നു.

SSC GD Constable റിക്രൂട്ട്മെന്റ് വഴി ഈ സേനകളിലേക്കാണ് ഒഴിവുകൾ ഉള്ളത്. 

  • ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF)
  • സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF)
  • സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF)
  • ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ITBP)
  • സഷസ്ത്ര സീമാ ബാൽ (SSB)
  • സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF)
  • ആസാം റൈഫിൾസ് (AR)
  • നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB)

Notification Details

Board Name Staff Selection Commission (SSC)
Type of Job Central Govt Job
Advt No
പോസ്റ്റ് Constable (General Duty)
ഒഴിവുകൾ 26146
ലൊക്കേഷൻ All Over India
അപേക്ഷിക്കേണ്ട വിധം ഓൺലൈൻ
നോട്ടിഫിക്കേഷൻ തീയതി 2023 നവംബര്‍ 24
അവസാന തിയതി 2023 ഡിസംബര്‍ 31

SSC GD Constable Recruitment 2023: Educational Qualifications

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കേണ്ടതുണ്ട്.

SSC GD Constable Recruitment 2023: Vacancy Details

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഇന്ത്യയിലെ വിവിധ സേനകളിലേക്ക് കോൺസ്റ്റബിൾ (GD) തസ്തികയിൽ നടത്തപ്പെടുന്ന ഒരു റിക്രൂട്ട്മെന്റ് ആണ് ഇത്. നിലവിൽ 26146 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്. വിശദമായ ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.

Force Vacancies
BSF 6174
CISF 11025
CRPF 3337
SSB 635
ITBP 3189
Assam Rifles 1490
SSF 296
NIA 0

SSC GD Constable Recruitment 2023: Age Limit Details

18 വയസ്സിനും 23 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. ഉദ്യോഗാർത്ഥികൾ 2000 ജനുവരി രണ്ടിനും, 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

✦ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സ് ഇളവ് ലഭിക്കും.

✦ ഒബിസി വിഭാഗക്കാർക്ക് 3 വയസ്സിന് ഇളവ് ലഭിക്കും

✦ വിരമിച്ച സൈനികർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്ന് മൂന്ന് വയസ്സ് ഇളവ് ലഭിക്കും.

What is SSC GD Salary?

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ റിക്രൂട്ട്മെന്റ് വഴി കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) പോസ്റ്റിലേക്ക് നിയമനം ലഭിക്കുകയാണെങ്കിൽ ലെവൽ വൺ അനുസരിച്ച് 18,000 രൂപ മുതൽ 56,900 രൂപ വരെ ശമ്പളം ലഭിക്കും. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ലെവൽ ത്രീ അനുസരിച്ച് 21,700 രൂപ മുതൽ 69,100 വരെ ശമ്പളം ലഭിക്കും.

ശമ്പളത്തിന് പുറമേ മറ്റ് കേന്ദ്രസർക്കാർ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഓർക്കുക.

SSC GD Constable Recruitment 2023: Application Fees

✦ 100 രൂപയാണ് അപേക്ഷാ ഫീസ്

✦ വനിതകൾ, പട്ടികജാതി(SC)/ പട്ടികവർഗ്ഗക്കാർ (ST), വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാഫീസ് ഇല്ല.

✦ അപേക്ഷിക്കുന്ന സമയത്ത് സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി യുപിഐ, നെറ്റ് ബാങ്കിംഗ്, മാസ്റ്റർ കാർഡ്, വിസാ കാർഡ്, റുപേ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് അല്ലെങ്കിൽ എസ് ബി ഐ ചലാൻ എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കാനുള്ള സൗകര്യം ഉണ്ട്.

✦ ഒരിക്കൽ അടച്ച അപേക്ഷാഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.

SSC GD Constable Recruitment 2023 Exam Centers in Kerala

കേരളത്തിലെ വിവിധ ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങൾ വരുന്നുണ്ട് ഓരോ പരീക്ഷാകേന്ദ്രങ്ങളും അവയുടെ കോഡും ചുവടെ പരിശോധിക്കുക.

➧ എറണാകുളം (9213)
➧ കണ്ണൂർ (9202)
➧ കൊല്ലം (9210)
➧ കോട്ടയം (9205)
➧ കോഴിക്കോട് (9206)
➧ തൃശ്ശൂർ (9212)
➧ തിരുവനന്തപുരം (9211)

Selection Procedure

➧ കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള എഴുത്തുപരീക്ഷ
➧ ഫിസിക്കൽ
➧ മെഡിക്കൽ പരീക്ഷ

How to Apply SSC GD Constable Recruitment 2023?

◉ തൃപ്തികരമായ യോഗ്യത ഉള്ളവർക്ക് ഡിസംബർ 31 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരമുണ്ട്.

◉ ഉദ്യോഗാർത്ഥികൾ അവസാന തീയതി കാത്തുനിൽക്കാതെ ഉടനെ അപേക്ഷിക്കാൻ ശ്രമിക്കുക. അവസാന ദിവസങ്ങളിൽ സൈറ്റ് ഹാങ്ങ്‌ ആയാൽ നഷ്ടപ്പെടുന്നത് നിങ്ങളുടെ അവസരമായിരിക്കും.

◉ ചുവടെയുള്ള Apply Now എന്നുള്ള ഓപ്ഷൻ പ്രയോഗിച്ചും അല്ലെങ്കിൽ https://ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിച്ചു കൊണ്ടും അപേക്ഷിക്കാം.

◉ ആദ്യമായിട്ട് അപേക്ഷിക്കുന്നവർ വൺടൈം രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. ആവശ്യമായ രേഖകൾ

മൊബൈൽ നമ്പർ

ഇമെയിൽ ഐഡി

ആധാർ നമ്പർ

എസ്എസ്എൽസി സർട്ടിഫിക്കറ്റ്

◉ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ യൂസർ നെയിം, പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.

◉ 'Constable (GD) in CAPFs, NIA, SSF and Rifleman (GD) in Assam Rifles Examination 2022' എന്ന് സെലക്ട് ചെയ്യുക

◉ ശേഷം തന്നിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിയ്ക്കുക

◉ അപേക്ഷാ ഫീസ് അടയ്ക്കേണ്ട വരാണെങ്കിൽ അപേക്ഷാ ഫീസ് അടക്കുക

◉ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ ഒരു പകർപ്പ് പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.

◉ അപേക്ഷിക്കുന്നതിന് ഏറ്റവും അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ അല്ലെങ്കിൽ കോമൺ സർവീസ് സെന്റർ എന്നിവ സന്ദർശിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain