സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ ഒഴിവ് | കൂടാതെ മറ്റ് ഒഴിവുകളും

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ ഒഴിവ് | കൂടാതെ മറ്റ് ഒഴിവുകളും ,Lab Technician Job
Lab Technician Job

തിരുവനന്തപുരം ജില്ലയിലെ വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖാന്തിരം ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുവാന്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

ഒരൊഴിവാണ് നിലവിലുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ഡിസംബര്‍ 12ന് രാവിലെ 10 മണിക്ക് വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

യോഗ്യത

അപേക്ഷകര്‍ക്ക് ഡി.എം.എല്‍.റ്റി / ബി.എസ്.സി എം.എല്‍.റ്റി യോഗ്യതയും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലുള്ളവര്‍ക്കും മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2223594.

പ്രൈമറി അധ്യാപക ഒഴിവ്: അംഗപരിമിതർക്ക് അപേക്ഷിക്കാം

തിരുവനന്തപുരത്തെ എയ്ഡഡ് സ്‌കൂളിൽ പ്രൈമറി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി (കാഴ്ച പരിമിതി -1, കേൾവിക്കുറവ് -1) സംവരണം ചെയ്ത അധ്യാപക തസ്തികയിൽ രണ്ട് ഒഴിവ് ഉണ്ട്. എസ്.എസ്.എൽ.സി, റ്റി.റ്റി.സി അല്ലെങ്കിൽ ഡി.എഡ് അല്ലെങ്കിൽ തത്തുല്യ യോഗ്യതാ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം.

 വയസ്സ് : 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് അനുവദനീയം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഡിസംബർ 11 നു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain