ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ വർഷം എട്ടാം ക്ലാസിൽ പഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്ന ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർ സ്പാർക്ക് ടാലന്റ് ഹണ്ട് എക്സാമിന് അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികൾക്ക് 2024 ജനുവരി 13 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സ്കോളർഷിപ്പ് പരീക്ഷ നടക്കുന്നത് ഫെബ്രുവരി നാലാം തീയതിയാണ്.
കേരളത്തിലും ലക്ഷദ്വീപിലും മറ്റു സംസ്ഥാനങ്ങളിലും പരീക്ഷാ സെന്റെറുകളുണ്ട്. പുറമെ ഗൾഫ് രാജ്യങ്ങളിലും പരീക്ഷയെഴുതാൻ സൗകര്യമുണ്ട്
- പരീക്ഷയിൽ ഉന്നത വിജയം നേടുന്നവരെ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തെരെഞ്ഞെടുക്കും.
- സ്കോളർഷിപ്പിന് അർഹരാവുന്നവർക്ക് എട്ടാം ക്ലാസ് മുതൽ ഉന്നത പഠനം വരെ സാമ്പത്തിക സഹായങ്ങളും മറ്റു ഗൈഡൻസും ലഭിക്കും.
സ്കോളർഷിപ്പ് തുക
🔷 എട്ടാം ക്ലാസിൽ 7000 രൂപ
🔷 ഒൻപതാം ക്ലാസിൽ 8000 രൂപ
🔷 പത്താം ക്ലാസിൽ 10000 രൂപ
🔷 പ്ലസ് വണിന് 11000 രൂപ
🔷 പ്ലസ്ടുവിന് 12000 രൂപ
പ്ലസ് ടു വിന് ശേഷം വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾക്ക് സ്കോളർഷിപ്പ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം?
സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാനായി വിദ്യാർത്ഥികൾ താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റ് സന്ദർശിച്ച് അതിൽ പറയുന്ന കാര്യങ്ങൾ വായിച്ച് മനസ്സിലാക്കിയശേഷം അപേക്ഷിക്കുക. വിദ്യാർത്ഥികൾക്ക് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ അതല്ലെങ്കിൽ സ്വന്തമായോ അപേക്ഷ നൽകാം.