സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാംമിൽ MEC ഒഴിവ് | യോഗ്യത: പ്ലസ് ടു

Applications are invited for the vacancy of MECs (Micro Enterprises Consultant) as part of implementation of Entrepreneurship Program (SVEP).
MEC Job

ആലപ്പുഴ : ഭരണിക്കാവ് ബ്ലോക്കില്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രോം (എസ്.വി.ഇ.പി) നടപ്പാക്കുന്നതിന്റെ ഭാഗമായി എം.ഇ.സി.മാരുടെ (മൈക്രോ എന്റര്‍പ്രൈസസ് കണ്‍സല്‍ട്ടന്റ്) ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു. പ്രായപരിധി: 25 മുതല്‍ 45വരെ , അപേക്ഷിക്കുന്ന വ്യക്തി അയല്‍ക്കൂട്ട അംഗമോ, അയല്‍ക്കൂട്ട കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. സ്ത്രീകള്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ ഭരണിക്കാവ്, മാവേലിക്കര ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസമുള്ളവരായിരിക്കണം.

അപേക്ഷിക്കേണ്ട വിധം?

വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, ആധാര്‍ കോപ്പി, സി.ഡി.എസ്. ചെയര്‍പേഴ്സന്റെ സാക്ഷ്യപത്രം എന്നിവ സഹിതം ജനുവരി 10 വൈകിട്ട് അഞ്ചിനകം ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ല മിഷന്‍, വലിയകുളം, ആലപ്പുഴ- 688001 എന്ന വിലാസത്തില്‍ നല്‍കണം. 

അപേക്ഷയുടെ പുറത്ത് എസ്.വി.ഇ.പി ഭരണിക്കാവ് ബ്ലോക്ക് എം.ഇ.സി. അപേക്ഷ എന്ന് ചേര്‍ക്കണം. വിവരങ്ങള്‍ക്ക് സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9400920199

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain