തൊഴിൽ അന്വേഷകരെ ഇതിലെ!!! കുടുംബശ്രീ ജില്ലാ തല തൊഴിൽമേള 11ന്

Kudumbashree District Job Fair Eranamkulam,Kerala Jobs,Free Job Alert,Kudumbashree Job Fair,
Kudumbashree Job Fair

മികച്ച ഒരു സ്ഥാപനത്തിൽ ജോലി ലഭിക്കുക എന്നുള്ളത് എല്ലാവരുടെയും ആഗ്രഹമാണ്. പലർക്കും വലിയ യോഗ്യതകൾ ഉണ്ടെങ്കിലും നല്ല ജോലി കിട്ടാൻ ഒരുപാട് കടമ്പകൾ കടക്കേണ്ടത് ഉണ്ട്. മികച്ച ജോലി നോക്കുന്നവർക്കായി കുടുംബശ്രീ തൊഴിൽ മേള സംഘടിപ്പിക്കുന്നു.

കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഡിഡിയു ജി കെ വൈയും കെ കെ ഇ എമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല തൊഴില്‍മേള Talento EKM'24 ഫെബ്രുവരി 11ന് കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജില്‍ നടത്തും. ബാങ്കിംഗ്, ബിസിനസ്, ഡ്രൈവര്‍, സെയില്‍സ് കണ്‍സള്‍ട്ടന്റ്, സൂപ്പര്‍വൈസര്‍, ടെലികോളര്‍, സര്‍വീസ് അഡൈ്വസര്‍, ടെക്‌നീഷ്യന്‍, കസ്റ്റമര്‍ കെയര്‍ മാനേജര്‍, ഓപ്പറേറ്റര്‍ ട്രെയിനി, ഡെലിവറി എക്‌സിക്യൂട്ടീവ്, എഫ് & ബി സര്‍വീസ്, ഷെഫ്, ഐ റ്റി ഐ ഫിറ്റര്‍, മെക്കാനിസ്റ്റ്, ഇന്‍ഷുറന്‍സ് എക്‌സിക്യൂട്ടീവ്, ഏവിയേഷന്‍ & ലോജിസ്റ്റിക്‌സ് ഫാക്കല്‍റ്റീസ്, വയറിങ് & ഇലക്ട്രീഷന്‍, ബോയിലര്‍ ഓപ്പറേറ്റര്‍, ഹൗസ് കീപ്പിംഗ്, സെക്യൂരിറ്റി, ഹോസ്പിറ്റാലിറ്റി തുടങ്ങി ഏകദേശം 50 വ്യത്യസ്ത ട്രേഡുകളില്‍ ആയി നാലായിരത്തോളം തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നു. 

കേരളത്തിനകത്തും പുറത്തുമുള്ള വ്യത്യസ്ത മേഖലകളില്‍ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന അറുപതോളം കമ്പനികള്‍ ഈ തൊഴില്‍മേളയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 18 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള എസ്എസ്എല്‍സി, പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി, പ്രൊഫഷണല്‍ ബിരുദങ്ങള്‍ ഉള്ളവര്‍ക്ക് ഈ തൊഴില്‍മേളയില്‍ പങ്കെടുക്കാം.

പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം ഫെബ്രുവരി 11ന് രാവിലെ 9ന് കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ ഹാജരാകണം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആയിരിക്കും. രജിസ്‌ട്രേഷന്‍ സമയം രാവിലെ 9 മുതല്‍ 11 വരെ. .

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain