കുടുംബശ്രീ ജില്ലാ മിഷനിൽ അവസരം - സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ഒഴിവുകൾ

Kudumbashree District Mission Kollam Job,Temporary Jobs in Kollam,Kudumbashree District Mission Kollam Jobv,Kudumbashree District Mission Kollam Job
Kudumbashree District Mission Kollam Job,
കൊല്ലം ജില്ലയിലെ കുടുംബശ്രീ ജില്ലാമിഷനില്‍ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത: സോഷ്യോളജി, സോഷ്യല്‍വര്‍ക്ക്, സൈക്കോളജി, ആന്ത്രോപോളജി, വിമന്‍സ് സ്റ്റഡീസ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദം/ബിരുദാനന്തര ബിരുദം. ജന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണ്‍ ആയി മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. കുടുംബശ്രീ അംഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ, കുടുംബശ്രീ കുടുംബാംഗമോ ആയ വനിതകളായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം
അപേക്ഷയോടൊപ്പം സി ഡി എസിന്റെ സാക്ഷ്യപത്രം, പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഫെബ്രുവരി 21 രാവിലെ 11 ന് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ എത്തണം. ഫോണ്‍ : 18004253565, 0474-2799760.

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ അവസരം - മാസ ശമ്പളം 22,500 മുതൽ

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ അവസരം

നെടുമ്പന സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് കരാര്‍അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ് നിയമനം നടത്തും. . യോഗ്യത: മെഡിക്കല്‍ ഓഫീസര്‍ :- റ്റി സി എം സി രജിസ്‌ട്രേഷന്‍. ഫാര്‍മസിസ്റ്റ് :- കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി: 45 വയസ്.

അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 21ന് രാവിലെ 10 മുതല്‍ മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍- 0474 2593313.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain