ISRO ക്ക് കീഴിൽ സ്ഥിര ജോലി നേടാൻ അവസരം - ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം

Physical Research Laboratory (PRL) Recruitment 2024, ISRO Recruitment 2024, ISRO PRL Recruitment 2024,central government job, free job alert
ISRO PRL Recruitment 2024,Physical Research Laboratory (PRL)ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറി അസിസ്റ്റന്റ്, ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് തസ്തിക നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയുള്ളവർക്ക് 2024 മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഒഴിവുകൾ

ഫിസിക്കൽ റിസർച്ച് ലബോറട്ടറി പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് മൊത്തം 16 ഒഴിവുകളാണ് ഉള്ളത്.
• അസിസ്റ്റന്റ്: 10 ഒഴിവുകൾ
• ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ്: 6 ഒഴിവുകൾ

ശമ്പളം

ഫിസിക്കൽ റിസർച്ച് ലബോറട്ടറി റിക്രൂട്ട്മെന്റ് വഴി അസിസ്റ്റന്റ്, ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് തസ്തികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 25,500 രൂപ മുതൽ 81,100 രൂപവരെ ശമ്പളം ലഭിക്കുന്നതാണ്.

പ്രായപരിധി

18 വയസ്സ് മുതൽ 28 വയസ്സു വരെയാണ് പ്രായപരിധി. പിന്നോക്ക സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

1. അസിസ്റ്റന്റ്

കുറഞ്ഞത് 60% മാർക്കോടെ ബിരുദം
അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത
CGPA യൂണിവേഴ്സിറ്റി പ്രഖ്യാപിച്ച പ്രകാരം 10-പോയിൻ്റ് സ്കെയിലിൽ 6.32,നിശ്ചിത സമയത്തിനുള്ളിൽ ബിരുദം പൂർത്തിയാക്കിയിരിക്കണം
AND
കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാവീണ്യം

2. ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ്

കുറഞ്ഞത് 60% മാർക്കോടെ ബിരുദം
അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത
CGPA യൂണിവേഴ്സിറ്റി പ്രഖ്യാപിച്ച പ്രകാരം 10-പോയിൻ്റ് സ്കെയിലിൽ 6.32,നിശ്ചിത സമയത്തിനുള്ളിൽ ബിരുദം പൂർത്തിയാക്കിയിരിക്കണം
AND
കുറഞ്ഞ വേഗത 60 w.p.m. ഇംഗ്ലീഷ് സ്റ്റെനോഗ്രാഫിയിൽ, കമ്പ്യൂട്ടറിൻ്റെ ഉപയോഗത്തിൽ പ്രിയത / കമ്പ്യൂട്ടറുകളുടെ ഉപയോഗത്തിലുള്ള പ്രാവീണ്യം

അപേക്ഷ ഫീസ്

• ജനറൽ/ OBC: 500 രൂപ
• വനിതകൾ/ SC/ST/ PwBD: 500 രൂപ (പരീക്ഷക്ക് ശേഷം മുഴുവൻ അപേക്ഷ ഫീസും തിരികെ നൽകും)

അപേക്ഷിക്കേണ്ട വിധം?

അപേക്ഷ സമർപ്പിക്കാനായി ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്കുകൾ ഉപയോഗപ്പെടുത്താം. 2024 മാർച്ച് 31 വൈകുന്നേരം 5 മണി വരെ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കും. റിക്രൂട്ട്മെന്റ് മായി കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെക്കൊടുത്തിരിക്കുന്ന ഓഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിച്ച് നോക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain