മഞ്ചേരി മെഡിക്കൽ കോളേജിൽ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ | Manjeri Medical College Job Vacancy

Manjeri Medical College Job Vacancy,Manjeri Medical College,Manjeri Medical College Careers,Manjeri Medical College Interview,Manjeri Medical College
Manjeri Medical College Job Vacancy,Manjeri Medical College,Manjeri Medical College Careers,Manjeri Medical College Interview,Manjeri Medical College Jobsമഞ്ചേരി സർക്കാർ മെഡിക്കൽകോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ ഫ്‌ളബോട്ടമിസ്റ്റ്, ജൂനിയർ കാത്ത് ലാബ് ടെക്‌നീഷ്യൻ, സെക്യൂരിറ്റി സ്റ്റാഫ്, ന്യൂറോ ടെക്‌നീഷ്യൻ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ഫ്‌ളബോട്ടമിസ്റ്റ്

സർക്കാർ അംഗീകൃത രണ്ട് വർഷത്തെ ഡി.എം.എൽ.ടി കോഴ്‌സ് വിജയം, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് ഫ്‌ളബോട്ടമിസ്റ്റ് തസ്തികയിലേക്കുള്ള യോഗ്യത. 45 വയസ്സ് കവിയരുത്. അഭിമുഖം മാർച്ച് 19ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും.

ജൂനിയർ കാത്ത് ലാബ് ടെക്‌നീഷ്യൻ

സർക്കാർ അംഗീകൃത ബി.സി.വി.ടി/ഡി.സി.വി.ടി കോഴ്‌സ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, കാത്ത് ലാബ് പ്രവൃത്തി പരിചയം എന്നിവയാണ് ജൂനിയർ കാത്ത് ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്കുള്ള യോഗ്യത. 45 വയസ്സ് കവിയരുത്.
അഭിമുഖം മാർച്ച് 20ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും.

സെക്യൂരിറ്റി സ്റ്റാഫ്

കര/വ്യോമ/നാവിക സേനയിൽ നിന്നും വിരമിച്ച 56 വയസ്സ് കവിയാത്തവരായിരിക്കണം. മഞ്ചേരി നിവാസികൾക്ക് മുൻഗണന.
അഭിമുഖം മാർച്ച് 23ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും.

ന്യൂറോ ടെക്‌നീഷ്യൻ

സർക്കാർ അംഗീകൃത ന്യൂറോ ടെക്‌നോളജിയിൽ ഡിപ്ലോമ, രജിസ്‌ട്രേഷൻ എന്നിവയാണ് ന്യൂറോ ടെക്‌നീഷ്യൻ തസ്തികയിലേക്കുള്ള യോഗ്യത. 45 വയസ്സ് കവിയരുത്. അഭിമുഖം മാർച്ച് 25ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs