കേരളത്തിന് പുറത്ത് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ജോലി നേടാൻ അവസരം. എക്സിക്യൂട്ടീവ് ഓഫീസർ പോസ്റ്റിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. പിന്നീട് പെർഫോമൻസ് അനുസരിച്ച് കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കും.
Job Details
• ജോലി തരം : കേന്ദ്ര സർക്കാർ
• വിജ്ഞാപന നമ്പർ : 11/2024
• ആകെ ഒഴിവുകൾ : 10
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• പോസ്റ്റിന്റെ പേര് : എക്സിക്യൂട്ടീവ് ഓഫീസർ
• അപേക്ഷിക്കേണ്ടവിധം : നേരിട്ട് ഇന്റർവ്യൂ
• നോട്ടിഫിക്കേഷൻ തീയതി : 2024 ഏപ്രിൽ 23
• ഇന്റർവ്യൂ തീയതി: 2024 മെയ് 3
Vacancy Details
ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് എക്സിക്യൂട്ടീവ് ഓഫീസർ പോസ്റ്റിലേക്ക് 10 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Age Limit Details
പരമാവധി 33 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. എസ് സി/ എസ് ടി വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.
Educational Qualifications
അംഗീകൃത സർവ്വകലാശാല / സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ UG & PG എന്നിവയിൽ മെറ്റീരിയൽ മാനേജ്‌മെൻ്റ് / സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ് എന്നിവയിൽ സ്പെഷ്യലൈസേഷനോടെ MBA / M.Com/PGDM ഉള്ള ബിരുദം.
അനുഭവപരിചയം (കുറഞ്ഞത് 3 വർഷത്തെ യോഗ്യതയ്ക്ക് ശേഷമുള്ള അതായത് പി.ജിക്ക് ശേഷം):
എ) ഉദ്യോഗാർത്ഥിക്ക് മെറ്റീരിയൽ പ്ലാനിംഗ്, ഇൻവെൻ്ററി കൺട്രോൾ, വെണ്ടർ അനാലിസിസ് ആൻഡ് ഡെവലപ്‌മെൻ്റ്, സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ്, ലോജിസ്റ്റിക് മാനേജ്‌മെൻ്റ്, ക്യാപിറ്റൽ ഉപകരണങ്ങളുടെ സംഭരണം, അസംസ്‌കൃത വസ്തുക്കൾ, ഉപഭോഗവസ്തുക്കൾ, സ്പെയറുകൾ മുതലായവയിൽ ആഭ്യന്തരവും ഇറക്കുമതിയും പരിചയം ഉണ്ടായിരിക്കണം.
ആധുനിക ആശയം, ഇറക്കുമതി ക്ലിയറൻസ്, റോഡ്, റെയിൽ ഗതാഗതം, ഇൻഷുറൻസ്, നികുതി തുടങ്ങിയവയുള്ള സ്റ്റോറുകളുടെ ഓർഗനൈസേഷനും പരിപാലനവും. SAP മൊഡ്യൂളിലെ പ്രവർത്തന പരിചയം അഭികാമ്യമാണ്.
b) ഗവ./പി.എസ്.യു/പ്രൈവറ്റ് ഓർഗനൈസേഷനിൽ എസ്.എ.പി എം.എം മൊഡ്യൂളുമായി പരിചയമുള്ള സ്ഥാനാർത്ഥിക്ക് മുൻഗണന നൽകും.
സി) സ്ഥാനാർത്ഥിക്ക് മികച്ച ആശയവിനിമയം ഉണ്ടായിരിക്കണം, വ്യക്തിപരം,
വിശകലനപരവും പ്രശ്‌നപരിഹാരവുമായ കഴിവുകൾ.
d) സ്ഥാനാർത്ഥി വ്യത്യസ്ത പശ്ചാത്തലത്തിലും സംസ്കാരത്തിലും ഉള്ള ആളുകളുമായി പ്രവർത്തിക്കാൻ കഴിവുള്ള ഒരു ടീം കളിക്കാരനായിരിക്കണം
ഇ) മികച്ച ഓർഗനൈസേഷണൽ, ടൈം മാനേജ്മെൻ്റ് കഴിവുകൾ
എഫ്) സമഗ്രതയും രഹസ്യാത്മകതയും
Salary Details
ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് 40000 രൂപ മുതൽ 55000 വരെ ശമ്പളം ലഭിക്കുന്നതാണ്.
ശമ്പളത്തിന് പുറമേ പിഎഫ്, ഗ്രാറ്റുവിറ്റി, മെഡിക്കൽ ആനുകൂല്യങ്ങൾ, ലീവ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
How to Apply ECIL Recruitment 2024?
യോഗ്യതയും താല്പര്യവുമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന അഡ്രസ്സിൽ അഭിമുഖത്തിന് ഹാജരാവുക. കേരളത്തിന് പുറത്ത് ഹൈദരാബാദിൽ വെച്ചിട്ടാണ് ഇന്റർവ്യൂ നടക്കുന്നത്. അതുകൊണ്ടുതന്നെ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ മുഴുവനായി വായിച്ച് മനസ്സിലാക്കി യോഗ്യത ഉറപ്പുവരുത്തിയശേഷം മാത്രം ഇന്റർവ്യൂവിന് പോവുക.
Electronics Corporation of India Limited, Administrative Building, NFC Road, ECIL Post, Hyderabad – 500062
അതല്ലാത്ത പക്ഷം വെറുതെ യാത്ര ചെയ്തിട്ട് മടങ്ങേണ്ടിവരും. ഇന്റർവ്യൂവിന് ഹാജരാക്കേണ്ട അഡ്രസ് ലൊക്കേഷൻ താഴെ നൽകുന്നു. 2024 മെയ് 3 തീയതികളിലാണ് ഇന്റർവ്യൂ. രാവിലെ 11 മണി വരെയാണ് രജിസ്ട്രേഷൻ സമയം.