ഗൾഫ് ലുലു ഹൈപ്പർ മാർക്കറ്റുകളിലേക്ക് അവസരം - ഇന്റർവ്യൂ കോഴിക്കോടും തൃശൂരും വെച്ച്

Jobs at LuLu Group International: LuLu Group International: Jobs,What is the minimum salary in Lulu?What is the salary of Lulu in the UAE? What is the
Lulu Middleeast Careersഗൾഫ് രാജ്യങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ വന്നിരിക്കുന്ന ഒഴിവുകളിലേക്ക് കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ വച്ച്  ഇന്റർവ്യൂ നടക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന വിവരങ്ങൾ വായിച്ച് മനസ്സിലാക്കിയശേഷം മാത്രം ഇന്റർവ്യൂവിന് പോവുക.

Vacancy 

✦ അക്കൗണ്ടന്റ്: എം.കോം
✦ IT സപ്പോർട്ട് സ്റ്റാഫ് (BCA/ 3 വർഷത്തെ ഡിപ്ലോമ ഇൻ ഐടി)
കുറഞ്ഞത് മൂന്നു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. 30 വയസ്സ് വരെയാണ് പ്രായപരിധി.

✦ സെയിൽസ്മാൻ/ ക്യാഷ്യർ 
പ്ലസ് ടു ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പരിചയം. പ്രായപരിധി 20 വയസ്സ് മുതൽ 28 വയസ്സ് വരെ.

✦ ബേക്കർ, കൺഫെക്ഷനർ, കുക്ക്, ബുച്ചർ, ഫിഷ് മോങ്കർ, ടൈലർ, സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ, ആർട്ടിസ്റ്റ്, ഗ്രാഫിക് ഡിസൈനർ, സ്നാക്ക് മേക്കർ, ഷവർമ/ സാൻവിച്ച് മേക്കർ, സലാഡ് മേക്കർ:
 ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം. പ്രായപരിധി 23 വയസ്സ് മുതൽ 35 വയസ്സ് വരെ.

ഇന്റർവ്യൂ 

✦ 2024 മെയ് 14 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണിവരെ കോഴിക്കോട് വെച്ച് ഇന്റർവ്യൂ ഉണ്ട്.
Location: Sumangali Auditorium, Panniyankara, Calicut 
✦ മെയ് 16 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 3 മണി വരെയാണ് തൃശ്ശൂരിലെ ഇന്റർവ്യൂ.
Location: Lulu Convention Center (Hayatt), Puzhakkal, Thrissur.

More Details

കമ്പനി നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റാണിത്. വിസ സൗജന്യമായിരിക്കും. താല്പര്യമുള്ളവർ ഏറ്റവും പുതിയ ബയോഡാറ്റയും, പാസ്പോർട്ട് സൈസ് ഫോട്ടോയും ഒറിജിനൽ പാസ്പോർട്ട്, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും അതിന്റെ പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാവുക. ഓർക്കുക പുരുഷന്മാർക്ക് മാത്രമാണ് അവസരം ഉള്ളത്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs