NIN- ൽ മികച്ച ശമ്പളത്തിൽ ജോലി നേടാം - 44 ഒഴിവുകൾ | NIN Recruitment 2024

ICMR-National Institute of Nutrition, Hyderabad invites online applicationsfrom the citizens of India forrecruitment to the regular posts of Technical
NIN Recruitment 2024
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ (NIN) ടെക്നിക്കൽ അസിസ്റ്റന്റ്, ലബോറട്ടറി അറ്റൻഡർ, ടെക്നീഷ്യൻ തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2024 ജൂൺ 16 വരെ അപേക്ഷ സമർപ്പിക്കാം. വിശദമായ യോഗ്യത വിവരങ്ങൾ താഴെക്കൊടുത്തിട്ടുണ്ട് അത് വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.

Vacancy Details

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ (NIN) പ്രസിദ്ധീകരിച്ച ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് വിവിധ തസ്തികകളിലായി 44 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം
ടെക്നിക്കൽ അസിസ്റ്റൻ്റ് 08
ടെക്നീഷ്യൻ 14
ലബോറട്ടറി അറ്റൻഡൻ്റ് 22

Age Limit Details

തസ്തികയുടെ പേര് പ്രായ പരിധി
ടെക്നിക്കൽ അസിസ്റ്റൻ്റ് 18-30 വയസ്സ്
ടെക്നീഷ്യൻ 18-28 വയസ്സ്
ലബോറട്ടറി അറ്റൻഡൻ്റ് 18-25 വയസ്സ്

Educational Qualification

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ടെക്നിക്കൽ അസിസ്റ്റൻ്റ് 1st ക്ലാസ് ന്യൂട്രീഷൻ/ഫുഡ് സയൻസ്/ എന്നിവയിൽ ത്രിവത്സര ബാച്ചിലേഴ്സ് ബിരുദം. ഡയറ്ററ്റിക്സ് 1 st ക്ലാസ് ഇൻ ബയോ കെമിസ്ട്രിയോടൊപ്പം കെമിസ്ട്രിയിൽ ത്രിവത്സര ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ കെമിസ്ട്രി വിത്ത് ബയോ-ടെക്നോളജിയിൽ 1 st ക്ലാസ് ഇൻ കമ്പ്യൂട്ടർ സയൻസിൽ ബിഇ/ബിടെക് അല്ലെങ്കിൽ ഐടിയിൽ ബിഇ/ബിടെക്
ടെക്നീഷ്യൻ 55 ശതമാനം മാർക്കോടെ സയൻസ് വിഷയങ്ങളിൽ 12-ാം അല്ലെങ്കിൽ ഇൻ്റർമീഡിയറ്റ് വിജയവും ഫിസിയോതെറാപ്പിയിൽ കുറഞ്ഞത് ഒരു വർഷത്തെ ഡിപ്ലോമ 55 ശതമാനം മാർക്കോടെ സയൻസ് വിഷയങ്ങളിൽ 12-ാം അല്ലെങ്കിൽ ഇൻ്റർമീഡിയറ്റ് വിജയവും ഡയറ്ററ്റിക്സിൽ കുറഞ്ഞത് ഒരു വർഷത്തെ ഡിപ്ലോമ 55 ശതമാനം മാർക്കോടെ സയൻസ് വിഷയങ്ങളിൽ 12-ാം അല്ലെങ്കിൽ ഇൻ്റർമീഡിയറ്റ് വിജയവും MLT/DMLTകുറഞ്ഞത് ഒരു വർഷത്തെ ഡിപ്ലോമ 55 ശതമാനം മാർക്കോടെ സയൻസ് വിഷയങ്ങളിൽ 12-ാം അല്ലെങ്കിൽ ഇൻ്റർമീഡിയറ്റ് വിജയവും ഇൻസ്ട്രുമെൻ്റേഷനിൽ കുറഞ്ഞത് ഒരു വർഷത്തെ ഡിപ്ലോമ 55 ശതമാനം മാർക്കോടെ സയൻസ് വിഷയങ്ങളിൽ 12-ാം അല്ലെങ്കിൽ ഇൻ്റർമീഡിയറ്റ് വിജയവും ഇലക്ട്രിക്കലിൽ കുറഞ്ഞത് ഒരു വർഷത്തെ ഡിപ്ലോമ
ലബോറട്ടറി അറ്റൻഡൻ്റ് അംഗീകൃത ബോർഡിൽ നിന്ന് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസ്സ് ഒരു വർഷം ലബോറട്ടറിയിൽ പരിചയം അംഗീകൃത ബോർഡിൽ നിന്ന് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസ്സ് ഒരു വർഷം മൃഗ സൗകര്യത്തിൽ പരിചയം

Salary Details

തസ്തികയുടെ പേര് ശമ്പളം
ടെക്നിക്കൽ അസിസ്റ്റൻ്റ് Rs.35400-112400/-
ടെക്നീഷ്യൻ Rs.19900-63200/-
ലബോറട്ടറി അറ്റൻഡൻ്റ് Rs.18000-56900/-

Application Fees

ജനറൽ, OBC വിഭാഗക്കാർക്ക് 1200 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ള വിഭാഗക്കാർക്ക് 1000 രൂപയുമാണ് ഫീസ്. ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഓൺലൈനായി തന്നെ ഫീസ് അടക്കാം.

How to Apply?

അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2024 ജൂൺ 16 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അതുവഴി ഒറ്റ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ (NIN) റിക്രൂട്ട്മെന്റ് വെബ്സൈറ്റിലേക്ക് കടക്കാവുന്നതാണ്.
  • ഔദ്യോ​ഗിക വെബ്സൈറ്റായ icandsr.iitm.ac.in സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs