1. സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം): 1 ഒഴിവ്
യോഗ്യത എം.എസ്.സി/എം.എ (സൈക്കോളജി) ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം
പ്രായം 25 വയസ്സ് പൂര്‍ത്തിയാകണം. 30 മുതൽ 45 പ്രായപരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.
വേതനം ; പ്രതിമാസം 12000/- രൂപ
2. കെയര്‍ ടേക്കര്‍ 4 ഒഴിവ്
യോഗ്യത : പ്ലസ്ടു (പ്രിഡിഗ്രി)
പ്രായം: 25 വയസ്സ് പൂര്‍ത്തിയാകണം. 30 - 45 പ്രായപരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.
വേതനം പ്രതിമാസം 12000/- രൂപ
3. കൂക്ക് & ഒഴിവ്
യോഗ്യത: അഞ്ചാം ക്ലാസ്സ് പാസാകണം
പ്രായം: 25 വയസ്സ് പുര്‍ത്തിയാകണം. 30 - 45 പ്രായപരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.
വേതനം പ്രതിമാസം 12000/- രൂപ
ഇന്റർവ്യൂ
കേരള സര്‍ക്കാര്‍, വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍, ഗാര്‍ഹികാതിക്രമത്തില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം 2005 പ്രകാരം പ്രവര്‍ത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ സഹായിക്കുന്നതിനായുള്ള മെസ്സഞ്ചര്‍ തസ്തികയില്‍
എറണാകുളം ജില്ലയില്‍ നിലവിലുള്ള ഒഴിവിലേക്ക് സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്കായി വാക്ക്- ഇന്‍ - ഇന്റെര്‍വ്യൂ നടത്തുന്നു.
യോഗ്യത : പത്താം ക്ലാസ്സ് പാസ്സായിരിക്കണം.
പ്രായം: 25 വയസ്സിനും 45 വയസ്സിനും ഇടയ്ക്ക്.
സമാന ജോലിയില്‍ പ്രവൃത്തി പരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം.
താല്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം 2024 ജൂണ്‍ 28 ന് രാവിലെ 4 മണിക്ക് വനിതാ ശിശു വികസന വകുപ്പ് കോണ്‍ഫറന്‍സ് ഹാളില്‍ (താഴത്തെ നില, സിവില്‍ സ്റ്റേഷന്‍, കാക്കനാട്) ഹാജരാകേണ്ടതാണ്.