ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഡ്രൈവർ ജോലി നേടാം | IIMK Recruitment 2024

Indian Institute of Management Kozhikode Driver Job Vacancy: Indian Institute of Management applications are invited for various vacancies

കോഴിക്കോട് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താഴെ നൽകിയിരിക്കുന്ന യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് 2024 ജൂലൈ 14 വരെ തികച്ചും സൗജന്യമായി ഓൺലൈൻ വഴി അപേക്ഷിക്കാം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ താഴെ നൽകുന്നു.

◐ തസ്തിക: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്(IIMK) ഡ്രൈവർ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തികച്ചും കരാർ അടിസ്ഥാനത്തിലുള്ള നിയമനം ആയിരിക്കും.

◐ ശമ്പളം: ഡ്രൈവർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 21,900 രൂപ ശമ്പളമായി ലഭിക്കും കൂടാതെ 300 രൂപ ടെലഫോൺ അലവൻസായി അനുവദിക്കുന്നതാണ്.

◐ പ്രായപരിധി: പരമാവധി 35 വയസ്സ് വരെയുള്ളവർക്കാണ് അവസരം.

◐ യോഗ്യത: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. സാധുവായ ഹെവി മോട്ടോർ വെഹിക്കിൾ/ ഹെവി പാസഞ്ചർ മോട്ടോർ വെഹിക്കിൾ ലൈസൻസ്. നന്നായി ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കുന്നതിനുള്ള കഴിവ് ഉണ്ടായിരിക്കണം. ഹെവി മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം.

◐ ഒഴിവുകൾ: 1

◐ തിരഞ്ഞെടുപ്പ് പ്രക്രിയ: എഴുത്ത് പരീക്ഷ, ഡ്രൈവിംഗ് ടെസ്റ്റ് വഴിയാണ് നിയമനം.

◐ അപേക്ഷിക്കേണ്ട വിധം: യോഗ്യതയുള്ളവർ 2024 ജൂലൈ 14 വൈകുന്നേരം 5 മണിക്ക് മുൻപ് ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. അപേക്ഷിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്. സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത്സ്വയം സാക്ഷ്യപ്പെടുത്തി ഡ്രൈവിംഗ് ലൈസൻസ്, പരിചയം, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നിശ്ചയിച്ച തീയതികളിൽ ഇന്റർവ്യൂവിന് ഹാജരാക്കണം.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain