Check Kerala Postal Circle GDS Result 2024. The merit list for 1467 Gramin Dak Sevak (GDS) Vacancies will be released on 19th August 2024. Don't miss out on your chance to secure a position!
ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ കാത്തിരുന്ന കേരള പോസ്റ്റ് ഓഫീസ് ഗ്രാമീൺ ഡാക് സേവക് റിസൾട്ട് പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെമ്പാടുമായി ഏകദേശം 44228 ഒഴിവുകളിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചിരുന്നത്. കേരളത്തിൽ മാത്രം 2400ന് മുകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യാ പോസ്റ്റ് പുറത്തിറക്കിയ റിസൾട്ട് അനുസരിച്ച് കേരളത്തിൽ 1467 ഉദ്യോഗാർത്ഥികളാണ് മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ ലിസ്റ്റിൽ ഉൾപ്പെടാത്തവർ വിഷമിക്കേണ്ട ആവശ്യമില്ല. കഴിഞ്ഞമാസം ആദ്യ ലിസ്റ്റ് പുറത്തുവന്നിരുന്നു.ഇപ്പോൾ രണ്ടാമത്തെ മെറിറ്റ് ലിസ്റ്റ് ആണ് വന്നിരിക്കുന്നത്.
ഇന്ത്യ പോസ്റ്റ് ജൂലൈ 15ന് വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും ഓഗസ്റ്റ് 5 വരെ അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തു.
ലിസ്റ്റിൽ ഉൾപ്പെട്ടവർ ചെയ്യേണ്ടത്
India Post GDS Result 2024
- ഡിപ്പാർട്ട്മെന്റ്: India Post
- റിക്രൂട്ട്മെന്റ് പേര്: ഗ്രാമീൺ ഡാക് സേവക് (GDS)
- ആകെ ഒഴിവുകൾ: 44228
- രജിസ്ട്രേഷൻ തീയതി: 2024 ജൂലൈ 15 മുതൽ ഓഗസ്റ്റ് 5 വരെ
- റിസൾട്ട് പ്രസിദ്ധീകരിച്ച തീയതി: 2024 സെപ്റ്റംബർ 19
അപേക്ഷ സമർപ്പിച്ച മുഴുവൻ ഉദ്യോഗാർഥികളും താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അവരുടെ റിസൾട്ട് പരിശോധിക്കുക. കാരണം പരീക്ഷയും അഭിമുഖവും ഇല്ലാതെ പോസ്റ്റ് ഓഫീസ് ജോലി ലഭിക്കുകയാണല്ലോ! നമ്മുടെ കേരള പോസ്റ്റൽ സർക്കിളിന് കീഴിൽ വരുന്ന റിസൾട്ട് ലിങ്ക് ആണ് താഴെ നൽകിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ അപേക്ഷ നൽകിയവർ ഇന്ത്യ പോസ്റ്റ് ഔദ്യോഗിക സൈറ്റ് സന്ദർശിച്ച് റിസൾട്ട് പരിശോധിക്കേണ്ടതാണ്.
How to Download India Post GDS Result 2024?
› നിങ്ങൾ കമ്പ്യൂട്ടറിലാണ് ഡൗൺലോഡ് ചെയ്തു PDF ഓപ്പൺ ചെയ്യുന്നതെങ്കിൽ "Ctrl+F" പ്രസ്സ് ചെയ്ത് നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക
› നിങ്ങൾ മൊബൈലിൽ ആണ് PDF ഓപ്പൺ ചെയ്യുന്നതെങ്കിൽ മുകളിലെ സെർച്ച് ഐക്കണിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യുക.
› നിങ്ങൾ മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഇങ്ങനെ അറിയാം.
NB: നിങ്ങൾ സെലക്ട് ആയിട്ടുണ്ടെങ്കിൽ എസ്എംഎസ് വഴിയും ഇമെയിൽ വഴിയും നിങ്ങൾക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ടാവും.
› ഈ പോസ്റ്റ് വായിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഈ പോസ്റ്റ് ഷെയർ ചെയ്തു കൊടുക്കുക. അതു മുഖേന അപേക്ഷിച്ചവർക്ക് അവരുടെ റിസൾട്ട് പരിശോധിക്കുകയും ചെയ്യാം.