തിരുവനന്തപുരം റീജിയണൽ ഓപ്പറേറ്റീവ് പ്രൊഡ്യൂസേഴ്സ് യൂണിയൻ അസിസ്റ്റന്റ് എൻജിനീയർ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു.
കരാർ അടിസ്ഥാനത്തിലാണ് മിൽമ നിയമനം നൽകുന്നത്. വിശദമായ റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങൾ താഴെ നൽകിയിരിക്കുന്നു. അത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പുവരുത്തിയ ശേഷം മാത്രം ഇന്റർവ്യൂവിന് പോയാൽ മതി.
Vacancy Details
തിരുവനന്തപുരം റീജിയണൽ ഓപ്പറേറ്റീവ് പ്രൊഡ്യൂസേഴ്സ് യൂണിയൻ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് അസിസ്റ്റന്റ് എൻജിനീയർ പോസ്റ്റിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്.
Age Limit Details
അസിസ്റ്റന്റ് എൻജിനീയർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിന് 40 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 2024 ജനുവരി 1 അനുസരിച്ച് കണക്കാക്കും.
Who Can Apply?
അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്കൽ)
1. മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ സിവിൽ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്ങിൽ ബിടെക് ഡിഗ്രി അല്ലെങ്കിൽ ഡയറി എൻജിനീയറിങ്ങിൽ എംടെക്
2. ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷത്തെ പരിചയം.
Salary Details
അസിസ്റ്റന്റ് എൻജിനീയർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 35000 രൂപ വരെയാണ് മാസം ശമ്പളം.
How to Apply Milma Recruitment 2024?
⧫ യോഗ്യതയുള്ളവർ ഓഗസ്റ്റ് 13ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 12:30 വരെയാണ് ഇന്റർവ്യൂ.
⧫ അഭിമുഖത്തിൽ വരുമ്പോൾ പ്രായം,വിദ്യാഭ്യാസ യോഗ്യത, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൈവശം കരുതേണ്ടതാണ്
⧫ അഭിമുഖത്തിന് ഹാജരാക്കേണ്ട വിലാസം
തിരുവനന്തപുരം റേഞ്ചിയണൽ ഓപ്പറേറ്റീവ് യൂണിയൻ ലിമിറ്റഡ്, ഹെഡ് ഓഫീസ്: ക്ഷീരഭവൻ, പട്ടം, തിരുവനന്തപുരം - 695004
⧫ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക.