Kaval Project Job Vacancy in Malappuram - Apply Email Now

Kaval Project Job Vacancy in Malappuram - Apply Email Now. Free Job Alert. Kaval Project Job Vacancy in Malappuram. Kerala Jobs
Kaval Project Job Vacancy in Malappuram
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കാവല്‍ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍, കേസ് വര്‍ക്കര്‍ എന്നിവരെ നിയമിക്കുന്നു. യോഗ്യതയുള്ളവർക്ക് സെപ്റ്റംബർ 28 വരെ ഈമെയിൽ വഴി അപേക്ഷിക്കാം.

യോഗ്യത

സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും (എച്ച്.ആര്‍ സ്പെഷ്യലൈസേഷൻ ഒഴികെ) കാവൽ പദ്ധതിയിൽ രണ്ടു വർഷം കേസ് വർക്കർ ആയി ജോലി ചെയ്തിട്ടുള്ള പരിചയം/ കുട്ടികളുടെ മേഖലയിൽ നേരിട്ട് ഇടപെട്ട മൂന്ന് വർഷത്തെ പരിചയവുമുള്ളവര്‍ക്ക് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. 

സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും (എച്ച്.ആര്‍ സ്പെഷ്യലൈസേഷൻ ഒഴികെ) കുട്ടികളുടെ മേഖലയിൽ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് കേസ് വർക്കര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. 

How to Apply

അപേക്ഷകർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖയുടെ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 28നകം kaavalprojectksccw@gmail.com എന്ന ഇ മെയിൽ മുഖേന അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം 14. ഫോൺ: 7736 841 162.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs