ശമ്പളം ഒന്നരലക്ഷം രൂപ വരെ; CBI വിളിക്കുന്നു പ്രോഗ്രാം അസിസ്റ്റന്റ് പോസ്റ്റിലേക്ക് | UPSC CBI Recruitment 2024

Apply for UPSC CBI Recruitment 2024! Explore new job openings with the Central Bureau of Investigation through UPSC. Check eligibility, application de
UPSC CBI Recruitment 2024
UPSC Recruitment 2024: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽലെ അസിസ്റ്റന്റ് പ്രോഗ്രാമർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർക്ക് നവംബർ 28 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. UPSC CBI റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ഒഴിവുകൾ, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, സിലബസ് തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കുക.

Job Details 

  • ബോർഡിന്റെ പേര് : Union Public Service Commission
  • ജോലി തരം : കേന്ദ്ര ഗവൺമെന്റ്
  • വിജ്ഞാപന നമ്പർ: 24111201609
  • ആകെ ഒഴിവുകൾ : 27
  • അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം 
  • അപേക്ഷിക്കേണ്ട തീയതി : 2024 നവംബർ 9
  • അവസാന തീയതി : 2024 നവംബർ 28
  • ഔദ്യോഗിക വെബ്സൈറ്റ് : https://www.upsc.gov.in/

UPSC CBI Recruitment 2024 - Vacancy Details

അസിസ്റ്റന്റ് പ്രോഗ്രാമർ പോസ്റ്റിലേക്ക് 27 ഒഴിവുകളാണ് ഉള്ളത്.
  • UR: 08
  • EWS: 4
  • OBC: 9
  • SC: 4
  • ST: 2

UPSC CBI Recruitment 2024 - Age Limit Details

◎ 30 വയസ്സ് വരെയാണ് പ്രായപരിധി.
◎ പട്ടികജാതി (SC)/ പട്ടികവർഗ്ഗ (ST) വിഭാഗക്കാർക്ക് പരമാവധി 5 വയസ്സ് വരെ വയസ്സിളവ് ലഭിക്കും.
◎ ഒബിസി വിഭാഗക്കാർക്ക് മൂന്ന് 3 വയസ്സ് വരെ പ്രായപരിധിയിൽ നിന്ന് ലഭിക്കും.
◎ മറ്റ് പിന്നാക്ക വിഭാഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്

UPSC CBI Recruitment 2024 - Salary Details

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ റിക്രൂട്ട്മെന്റ് വഴി CBI ലെ അസിസ്റ്റന്റ് പ്രോഗ്രാമർ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 44,900 രൂപ മുതൽ 1,42,400 രൂപ വരെയായിരിക്കും മാസം ശമ്പളം ലഭിക്കുക. ശമ്പളത്തിന് പുറമേ മറ്റ് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ എല്ലാം തന്നെ ഉണ്ടായിരിക്കുന്നതാണ്.

UPSC CBI Recruitment 2024 - Educational Qualifications

(A) കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം (CS) അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അല്ലെങ്കിൽ മാസ്റ്റർ ഓഫ് ടെക്നോളജി (കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ സ്പെഷ്യലൈസേഷനോടെ) അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് (CS) അല്ലെങ്കിൽ ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കമ്പ്യൂട്ടർ ടെക്നോളജി അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട്.

അല്ലെങ്കിൽ

(B) (i) അംഗീകൃത സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് (CS) അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അല്ലെങ്കിൽ ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (ECE) എന്നിവയിൽ ബിരുദം; ഒപ്പം

(ii) ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നോ കേന്ദ്ര / സംസ്ഥാന ഗവൺമെൻ്റ് അല്ലെങ്കിൽ സ്വയംഭരണാധികാരം അല്ലെങ്കിൽ കേന്ദ്ര ഭരണ പ്രദേശങ്ങൾ, സർവകലാശാലകൾ, നിയമാനുസൃത സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ അല്ലെങ്കിൽ അംഗീകൃത ഗവേഷണ സ്ഥാപനം എന്നിവയിൽ നിന്നുള്ള യഥാർത്ഥ പ്രോഗ്രാമിംഗ് അനുഭവം ഉൾപ്പെടെ ഇലക്ട്രോണിക് ഡാറ്റ പ്രോസസ്സിംഗ് ജോലിയിൽ കുറഞ്ഞത് 02 വർഷത്തെ പരിചയം.

അല്ലെങ്കിൽ

(സി) (i) ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇലക്‌ട്രോണിക് അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സ് പ്രോഗ്രാമിന് കീഴിലുള്ള ഒരു ലെവൽ ഡിപ്ലോമ അല്ലെങ്കിൽ യൂണിവേഴ്‌സിറ്റി പ്രോഗ്രാമിന് കീഴിൽ വാഗ്ദാനം ചെയ്യുന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ഡിപ്ലോമ: കൂടാതെ

(ii) ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നോ കേന്ദ്ര / സംസ്ഥാന ഗവൺമെൻ്റ് അല്ലെങ്കിൽ സ്വയംഭരണ, കേന്ദ്ര ഭരണ പ്രദേശങ്ങൾ, സർവകലാശാലകൾ, നിയമാനുസൃത സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ അല്ലെങ്കിൽ അംഗീകൃത ഗവേഷണ സ്ഥാപനം എന്നിവയിൽ നിന്നുള്ള യഥാർത്ഥ പ്രോഗ്രാമിംഗിൻ്റെ അനുഭവം ഉൾപ്പെടെ ഇലക്ട്രോണിക് ഡാറ്റ പ്രോസസ്സിംഗ് ജോലിയിൽ കുറഞ്ഞത് 03 വർഷത്തെ പരിചയം.

അഭിലഷണീയമായത്: സി പ്ലസ്,  സി, അല്ലെങ്കിൽ വിഷ്വൽ സി ++ എന്നിവയിലെ പ്രോഗ്രാമിംഗിനെ കുറിച്ചുള്ള അറിവും ഒറാക്കിളിലെ റിലേഷൻ ഡാറ്റാ ബേസ് മാനേജ്‌മെൻ്റ് സിസ്റ്റവും UNIX അല്ലെങ്കിൽ UNIX-ന് കീഴിലുള്ള RISC അധിഷ്‌ഠിത കമ്പ്യൂട്ടർ സിസ്റ്റങ്ങളായ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ അല്ലെങ്കിൽ വിൻഡോസ് എൻവയോൺമെൻ്റ് അല്ലെങ്കിൽ WINDOWS നെറ്റ്‌വർക്കിംഗ് എന്നിവയിൽ അനുഭവിക്കണം.

UPSC CBI Recruitment 2024 -Application Fees

➢ 25 രൂപയാണ് അപേക്ഷ ഫീസ്.
➢ എസ് സി/ എസ് ടി/ വനിതകൾ എന്നീ വിഭാഗക്കാരെ അപേക്ഷ ഓഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
➢ അപേക്ഷാ ഫീസ് അടക്കേണ്ട വ്യക്തികൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏത് ബ്രാഞ്ചിലും പണമായി അല്ലെങ്കിൽ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അടക്കാവുന്നതാണ്.

How to Apply UPSC CBI Recruitment 2024?

➢ അപേക്ഷ സമർപ്പിക്കാൻ താൽപര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള Apply Now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കുക. അല്ലെങ്കിൽ www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലേക്ക് അപേക്ഷ നൽകാം.
➢ താല്പര്യമുള്ള ഉദ്യോഗാർഥികൾ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യതകൾ പരിശോധിക്കുക
➢ യോഗ്യതകൾ ഉണ്ടെന്ന് ഉറപ്പു വരുത്തിയാൽ യു പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ താഴെ നൽകിയിരിക്കുന്ന Apply Now എന്ന ഓപ്ഷൻ വഴിയോ നിങ്ങൾക്ക് അപേക്ഷിക്കാം
➢ ഏത് സേനയിലേക്ക് ആണോ അപേക്ഷിക്കുന്നത് അതിന് നേരെ നൽകിയിരിക്കുന്ന Click here for Part-I എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു അപേക്ഷിക്കാൻ ആരംഭിക്കുക
➢ ശേഷം തുറന്നുവരുന്ന അപേക്ഷ ഫോറം പൂരിപ്പിക്കുക
➢ ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടക്കുക
➢ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ഐഡന്റിറ്റി കാർഡ് എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക
➢ പരീക്ഷാ സെന്റർ തിരഞ്ഞെടുക്കുക
➢ സബ്മിറ്റ് ചെയ്യുക
➢ Click here for Part-II എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന ഫോം പൂരിപ്പിക്കുക 
➢ ഒന്നിലധികം അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
➢ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ചുവടെ നൽകിയിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് യോഗ്യത ഉണ്ടോ എന്ന് ഉറപ്പുവരുത്തുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs