CSL Recruitment 2024 - Apply Online for Scaffolder & Outfit Assistant Posts

Apply online for CSL Recruitment 2024! Cochin Shipyard Limited offers openings for Scaffolder and Outfit Assistant posts. Check eligibility and join C
CSL Recruitment 2024 - Apply Online for Scaffolder & Outfit Assistant Posts
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് വഴി കൊൽക്കത്ത റിപ്പയർ യൂണിറ്റിലെ ഒഴിവിലേക്ക് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു. ഔട്ട്ഫിറ്റ് അസിസ്റ്റന്റ്, സ്കാഫോൾഡർ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2024 നവംബർ 18 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരമുണ്ട്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തിരഞ്ഞെടുക്കൽ പ്രക്രിയ തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് അത് വായിച്ചതിനു ശേഷം അപേക്ഷിക്കുക.

Vacancy Details

കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് പുറത്തുവിട്ട നോട്ടിഫിക്കേഷൻ പ്രകാരം രണ്ട് തസ്തികകളിലായി 5 ഒഴിവുകളാണ് ആകെയുള്ളത്.
• ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ഫിറ്റർ): 01
• സ്കാഫോൾഡർ: 04

Age Limit Details

പരമാവധി പ്രായപരിധി 30 വയസ്സ് വരെയാണ്. അപേക്ഷകർ 1994 നവംബർ 19നോ അതിനുമുമ്പോ ജനിച്ചവരായിരിക്കണം.

Educational Qualification

ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ഫിറ്റർ)
i) എസ്എസ്എൽസി, ഫിറ്റർ ട്രേഡിൽ ഐടിഐ - NTC സർട്ടിഫിക്കറ്റ്
ii) ഇന്ത്യ അല്ലെങ്കിൽ ബംഗാളി ഭാഷകളിൽ ആശയ വിനിമയം നടത്താനുള്ള കഴിവ്.
iii) ബന്ധപ്പെട്ട ട്രേഡിൽ കുറഞ്ഞത് മൂന്ന് വർഷത്തെ യോഗ്യതാനന്തരപരിചയം.
സ്കാഫോൾഡർ
എസ്എസ്എൽസി പാസായ സർട്ടിഫിക്കറ്റ്, ഷീറ്റ് മെറ്റൽ വർക്കർ/ ഫിറ്റർ പൈപ്പ് (പ്ലംബർ)/ ഫിറ്റർ ട്രേഡിൽ ഐടിഐ (NTC) കൂടാതെ ഒന്ന് രണ്ട് വർഷത്തെ പരിചയം/ ജനറൽ സ്ട്രക്ച്ചറൽ/ സ്കാഫോൽഡിങ്/ റിഗ്ഗിങ് വർക്ക്. അല്ലെങ്കിൽ എസ്എസ്എൽസി, ജനറൽ സ്ട്രക്ച്ചറൽ/ സ്കാഫോൽഡിങ്/ റിഗ്ഗിങ് വർക്ക് എന്നിവയിൽ കുറഞ്ഞത് മൂന്നു വർഷത്തെ പരിചയം.
ii) നല്ല ആശയവിനിമയ വൈദഗ്ധ്യം, ഹിന്ദി അല്ലെങ്കിൽ ബംഗാളി ഭാഷയിലുള്ള പ്രവർത്തന പരിജ്ഞാനവും.

Salary Details

• ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ഫിറ്റർ): 23,300 - 24,800/-
• സ്കാഫോൾഡർ: 22,100 - 23,400/-

Application Fees

300 രൂപയാണ് അപേക്ഷ ഓഫീസ്. ജനറൽ, ഒബിസി വിഭാഗക്കാർക്ക് മാത്രമാണ് അപേക്ഷ ഫീസ് ഉള്ളത്. ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഫീസ് അടക്കാം.

How to Apply?

✦ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന തൊഴിൽ വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പൂർണമായും വായിച്ചു യോഗ്യത ഉറപ്പുവരുത്തുക
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ 2024 നവംബർ 18 വരെ സ്വീകരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs